അൽ സദ്ദ് പരിശീലകനായി സാഞ്ചസ് വീണ്ടും ഖത്തറിലേക്ക്

JULY 24, 2024, 4:25 PM

ദോഹ: ഖത്തറിനായി ഒരുപിടി കിരീടങ്ങൾ സമ്മാനിച്ച പരിശീലകൻ ഇടവേളയ്ക്ക് ശേഷം ക്ലബ് കുപ്പായമണിഞ്ഞ് ദോഹയുടെ മണ്ണിലേക്ക് മടങ്ങുന്നു.

ദേശീയ സീനിയർ, ജൂനിയർ ടീമുകളെ പരിശീലിപ്പിച്ച് അന്നാബിയുടെ പ്രിയങ്കരനായി മാറിയ സ്പാനിഷ് കോച്ച് ഫെലിക്‌സ് സാഞ്ചസ് ഇനി ചാമ്പ്യൻ ക്ലബ്ബായ അൽ സദ്ദ് എസ്‌സിക്കായി തന്ത്രങ്ങൾ മെനയും.

2022 ലോകകപ്പോടെ ഖത്തർ ദേശീയ ടീമിൻ്റെ പരിശീലക സ്ഥാനത്ത് നിന്ന് സാഞ്ചസ് ഒഴിഞ്ഞതിന് ശേഷം അദ്ദേഹം ഇക്വഡോർ ടീമിനൊപ്പമായിരുന്നു. രണ്ട് വർഷത്തെ കരാറിലാണ് അദ്ദേഹം അൽ സദ്ദിൽ എത്തുന്നത്. ജൂലൈ 29ന് സ്‌പെയിനിൽ ആരംഭിക്കുന്ന ക്യാമ്പിൽ ടീമിനൊപ്പം ചേരും.

vachakam
vachakam
vachakam

1996-ൽ ബാഴ്‌സലോണ അക്കാദമിയിലൂടെ പരിശീലന ജീവിതം ആരംഭിച്ച ഫെലിക്‌സ് സാഞ്ചസ് 2006-ലാണ് ഖത്തറിലെത്തിയത്. ആസ്പയർ അക്കാദമി പരിശീലകനെന്ന നിലയിൽ അണ്ടർ-17, അണ്ടർ-19, അണ്ടർ-23 എന്നീ വിഭാഗങ്ങളിൽ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam