മൽസരത്തിനിടെ എതിർടീം താരം പരസ്യബോർഡിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് ടോഗോ ദേശീയ ഫുട്‌ബോൾ താരം സാമുവൽ അസമോവയ്ക്ക് ഗുരുതര പരിക്ക്. താരത്തിന്റെ കഴുത്ത് ഒടിഞ്ഞതായും നാഡികൾക്ക് ക്ഷതമേറ്റതായും റിപ്പോർട്ടുണ്ട്. ചൈനീസ് രണ്ടാം നിര ക്ലബ്ബായ ഗ്വാങ്‌സി പിങ്ഗുവോയ്ക്കായി കളിക്കുന്ന താരമാണ് അസമോവ. ആഭ്യന്തരമൽസരത്തിനിടെയാണ് 31കാരന് പരിക്കേറ്റത്. എതിർ ടീം താരം മൽസരത്തിനിടെ ഒരു എൽഇഡി പരസ്യ ബോർഡിലേക്ക് തള്ളുകയായിരുന്നു.
ബോർഡിൽ തല ശക്തമായി അടിക്കുകയായിരുന്നു. നാഡീക്ഷതം താരത്തിന് ഏറ്റിട്ടുണ്ടെന്നും ആരോഗ്യനില ഗുരുതരമാണെന്നും ക്ലബ്ബ് അറിയിച്ചു. ശരീരം ചലിപ്പിക്കാൻ പോലും താരത്തിന് ആവുന്നില്ലെന്നും ക്ലബ്ബ് അറിയിച്ചു.
2024ലാണ് ആഫ്രിക്കൻ രാജ്യമായ ടോംഗോയിൽ നിന്ന് താരം ചൈനിയിലെത്തുന്നത്. മുമ്പ് ബെൽജിയം ക്ലബ്ബിനു വേണ്ടിയും നിരവധി മൽസരങ്ങൾ കളിച്ചിട്ടുണ്ട്. മിഡ്ഫീൽഡറായ അസമോവ ടോഗോ ദേശീയ ടീമിനായി ആറ് മൽസരങ്ങൾ കളിച്ചിട്ടുണ്ട്.
മൽസരത്തിനിടെ തല ഗ്രൗണ്ടിനടുത്തുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച 21കാരനായ ചിഛെസ്റ്റർ കഴിഞ്ഞ മാസം മരിച്ചിരുന്നു. നോർത്ത് ലണ്ടനിലെ ഇസ്താമിയൻ ലീഗ് പ്രീമിയർ ഡിവിഷനിൽ കളിക്കുന്ന ക്ലബ്ബാണ് ചിഛെസ്റ്റർ. മുൻ ആഴ്‌സണൽ Crompton സ്‌ട്രൈക്കർ ആയിരുന്ന ബില്ലേ വിഗറാണ് തലച്ചോറിന് ഗുരുതര പരിക്കേറ്റ് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
