ഇന്ത്യൻ വനിതകൾ വിജയതീരമണിഞ്ഞപ്പോൾ വികാരഭരിതനായി രോഹിത്ശർമ്മ

NOVEMBER 3, 2025, 3:05 AM

വനിതാ ലോകകപ്പ് ഫൈനലിൽ ടീം ഇന്ത്യ വിജയതീരമണഞ്ഞപ്പോൾ വികാരഭരിതനായി മുൻ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ അർദ്ധരാത്രിയിൽ ചരിത്രം കുറിച്ചപ്പോൾ സാക്ഷിയായി രോഹിതും എത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ, ഐ.സി.സി ചാനലിനോട് സംസാരിച്ച രോഹിത് ശർമ്മ,

വനിതകളുടെ ഫൈനൽ പ്രവേശം പുരുഷ ടീമിന്റെ ലോകകപ്പ് യാത്രയുമായി താരതമ്യം ചെയ്തു. അന്ന് പുരുഷ ടീം പലതവണ വളരെ അടുത്തെത്തിയിട്ടുണ്ട്. പക്ഷേ അതിർത്തി കടക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 15 വർഷമായി ഇരു ടീമുകളുടെയും കഥ ഇതുതന്നെയാണ്. ഇത്തവണ അവർ അത് മറികടക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നുവെന്ന് രോഹിത് പറഞ്ഞു.
എന്തായാലും രോഹിതിന്റെ പ്രവചനം ശരിവെച്ച് വനിതകൾ കപ്പുയർത്തുകയും ചെയ്തു.

ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 298/7 എന്ന മികച്ച സ്‌കോർ നേടി. ഓപ്പണർ ഷഫാലി വർമ്മ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. 87 റൺസ് നേടി ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ നെടുന്തൂണായി. മധ്യനിരയിൽ ദീപ്തി ശർമ്മ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam