ബിസിസിഐ പ്രസിഡന്റായി റോജര്‍ ബിന്നി അഞ്ച് വര്‍ഷം കൂടി തുടര്‍ന്നേക്കും. പുതിയ സ്‌പോര്‍ട്‌സ് ബില്‍ പ്രകാരം സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ തലപ്പത്തുള്ളവരുടെ പ്രായപരിധി 75 ആക്കി.
സുപ്രീം കോടതി അംഗീകരിച്ച ബിസിസിഐ ഭരണഘടന പ്രകാരം 70 ആണ് ബോര്‍ഡിന്റെ ഭരണസമിതി അംഗങ്ങളുടെ പ്രായപരിധി.എന്നാല്‍ പുതിയ കായിക ബില്‍ പ്രകാരം പ്രായപരിധി 75 ആക്കി ഉയര്‍ത്തിയിച്ചുണ്ട്. അങ്ങനെയെങ്കില്‍ ബിന്നിക്ക് ഒരു ടേം കൂടി പ്രസിഡന്റായി തുടരാം.
സെപ്റ്റംപറില്‍ ചേരുന്ന ബിസിസിഐ വാര്‍ഷിക യോഗമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. വിവിധ സംസ്ഥാനങ്ങളിലെ അസോസിയേഷനുകള്‍ തീരുമാനിച്ചാലേ ബിന്നിക്ക് തുടരാനാകൂ. അതിനിടെ പാര്‍ലമെന്റ് പാസാക്കിയ കായിക ബില്‍ സൂക്ഷമാമായി പരിശോധിക്കുകയാണ് ബിസിസിഐ.
2028 ഒളിംപിക്‌സില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കായിക ബില്‍ കൃത്യമായി പരിശോധിച്ചാകും തീരുമാനങ്ങള്‍ എടുക്കുകയെന്ന് ബിസിസിഐ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്