വൈഭവ് സൂര്യവംശിയോട് ദേഷ്യപ്പെട്ട് റിയാൻ പാരഗ്

MAY 30, 2026, 9:32 AM

ഐ.പി.എല്ലിലെ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെടിക്കെട്ട് അർധസെഞ്ചുറി നേടിയശേഷം സെഞ്ചുറിക്ക് 4 റൺസകലെ പുറത്തായി ഡഗ് ഔട്ടിലെത്തിയ 15കാരൻ വൈഭവ് സൂര്യവംശിയോട് ദേഷ്യപ്പെട്ട് രാജസ്ഥാൻ നായകൻ റിയാൻ പരാഗ്.


തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വൈഭവ് തൊണ്ണൂറുകളിൽ വീഴുന്നത്. എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 29 പന്തിൽ 97 റൺസെടുത്ത് പുറത്തായ വൈഭവ്, ഗുജറാത്തിനെതിരെ 96 റൺസിലാണ് വീണത്. നിരാശയോടെ ഡഗ്ഔട്ടിലേക്ക് മടങ്ങിയെത്തിയ വൈഭവിനോട് ക്യാപ്ടൻ റിയാൻ പരാഗ് ദേഷ്യത്തോടെ കൈചൂണ്ടി സംസാരിക്കുന്നത് തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറകൾ ഒപ്പിയെടുക്കുകയായിരുന്നു.


വെള്ളം കുടിച്ചുകൊണ്ട് നിസ്സഹായനായി നിൽക്കുന്ന വൈഭവിനോട് പരാഗ് വീണ്ടും വിരൽ ചൂണ്ടി ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. പരാഗിന്റെ അപക്വമായ പെരുമാറ്റത്തിനെതിരെ ആരാധകർ രൂക്ഷമായാണ് പ്രതികരിച്ചത്. ടീമിനെ തകർച്ചയിൽ നിന്നും ഒറ്റയ്ക്ക് രക്ഷിച്ച 15 കാരനോട് പരസ്യമായി ദേഷ്യപ്പെട്ട ക്യാപ്ടൻ റിയാൻ പരാഗിന്റെ നടപടിയാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്.

vachakam
vachakam
vachakam

ഈ സീസണിലാകെ രണ്ട് മത്സരങ്ങളിൽ മാത്രം തിളങ്ങിയ പരാഗിന് ടീമിന്റെയും ഐ.പി.എല്ലിലെയും ടോപ് സ്‌കോററായ വൈഭവിനോട് ദേഷ്യപ്പെടാൻ എന്തവകാശമാണുള്ളതെന്ന് ആരാധകർ ചോദിക്കുന്നു. മത്സരത്തിൽ പരാഗ് വെറും 11 റൺസെടുത്തു മാത്രമാണ് പുറത്തായത്. സീസണിലുടനീളം വൈഭവിന്റെ പകുതി റൺസ് പോലും നേടാനാകാത്ത ക്യാപ്ടൻ, യുവതാരത്തെ മാനസികമായി തളർത്തുകയാണെന്ന് ആരാധകർ കുറ്റപ്പെടുത്തി.


ഫീൽഡിംഗിനിടെ വൈഭവിനെതിരെ ആക്രോശിച്ച പരാഗിനെയും ആരാധകർ വിമർശിച്ചു. ഗുജറാത്ത് ഇന്നിംഗ്‌സിലെ പതിനെട്ടാം ഓവറിൽ ജയിക്കാൻ 12 പന്തിൽ 10 റൺസ് മാത്രം വേണ്ടപ്പോഴായിരുന്നു ഫീൽഡിൽ വേറെ എവിടേക്കോ നോക്കി നിൽക്കുകയായിരുന്ന വൈഭവിനെ ഉറക്കെ വിളിച്ച് പരാഗ് ആക്രോശിച്ചത്. എന്നാൽ മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ റിയാൻ പരാഗ് വൈഭവിനെ വാനോളം പുകഴ്ത്തി.

വൈഭവ് വെറുതെ കണ്ണടച്ച് ബാറ്റ് വീശുകയല്ലെന്നും സാഹചര്യം മനസിലാക്കി, കണക്കുകൂട്ടലുകളോടെയാണ് വൈഭവ് ബാറ്റ് ചെയ്യുന്നതെന്നും പരാഗ് പറഞ്ഞു. ഇത്രയും ചെറിയ പ്രായത്തിൽ അവൻ ഇത് എങ്ങനെ ചെയ്യുന്നു എന്ന് എനിക്ക് ഇപ്പോഴും അത്ഭുതമാണ്. അവൻ ഉടൻ തന്നെ ഇന്ത്യൻ ജേഴ്‌സി അണിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു പരാഗിന്റെ വാക്കുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam