യു.എസ്. കോൺഫറൻസ് ഓഫ് മേയേഴ്‌സിന്റെ ടൂറിസം, ആർട്‌സ്, പാർക്ക്‌സ്, എന്റർടൈൻമെന്റ് & സ്‌പോർട്‌സ് കമ്മിറ്റിയുടെ 'വൈസ് ചെയർ ഫോർ പാർക്ക്‌സ്' ആയി ഫ്രീമോണ്ട് മേയർ രാജ് സൽവാനെ നിയമിച്ചു.
മറ്റ് നഗരങ്ങളിലെ നല്ല മാതൃകകൾ പഠിക്കാനും, പുതിയ പങ്കാളിത്തങ്ങളും ഫണ്ടുകളും കണ്ടെത്തി ഫ്രീമോണ്ടിന്റെ വികസനത്തിന് ഉപയോഗിക്കാനും ഈ പുതിയ ചുമതല സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രീമോണ്ടിനെ കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മികച്ചൊരു കേന്ദ്രമാക്കി മാറ്റാനും അദ്ദേഹം ലക്ഷ്യമിടുന്നു.
2024 ഡിസംബറിലാണ് രാജ് സൽവാൻ ഫ്രീമോണ്ടിന്റെ മേയറായി ചുമതലയേറ്റത്. ഫ്രീമോണ്ടിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ മേയറായ അദ്ദേഹം, മുൻപ് കൗൺസിൽ അംഗം, വൈസ് മേയർ തുടങ്ങി വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.
മൃഗഡോക്ടർ കൂടിയായ അദ്ദേഹം ഒരു ചെറുകിട സംരംഭകൻ കൂടിയാണ്.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
