ക്രിസ്തീയ വിശ്വാസം ജീവനുള്ള ബന്ധമാണ്; വെറുമൊരു മതപരമായ അറിവല്ല: ഡോ. വിനു ജോൺ ഡാനിയേൽ

AUGUST 23, 2026, 1:13 AM

ഡാളസ്: ലോകസുഖങ്ങൾക്കും ഭൗതികനേട്ടങ്ങൾക്കുമപ്പുറം ക്രിസ്തുവിന്റെ സ്‌നേഹവും കൃപയും അനുഭവിച്ച് ജീവിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്ത് പ്രശസ്ത ഭിഷ്വഗരനും വചന പണ്ഡിതനും പ്രാഭാഷകനുമായ  ഡോ. വിനു ജോൺ ഡാനിയേൽ. ആഗസ്ത് 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക  കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് നാഷണൽ സമ്മേളനത്തിൽ  മൂന്നാം ദിനം വൈകീട്ട് നടന്ന സെഷനിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ധനവും സമ്പത്തും ലോകവിജയങ്ങളും മാത്രമാണ് ജീവിതത്തിന്റെ പൂർണ്ണതയെന്ന് കരുതുന്നവർക്കുള്ള ശക്തമായ സന്ദേശമാണ് സമ്മേളനത്തിൽ  ഉയർന്നു കേട്ടത്. 'നമുക്ക് ധനമുണ്ടാകാം, സമ്പത്തുണ്ടാകാം, എന്നാൽ രാത്രിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ നമ്മുടെ ഹൃദയത്തോട് നാം ചോദിക്കേണ്ടത് ജീവിതത്തിന്റെ യഥാർത്ഥ അർത്ഥമെന്താണെന്നാണ്,' ഡോ. വിനു ജോൺ ഡാനിയേൽ ഓർമ്മിപ്പിച്ചു.

ലോകം നമ്മെ പലപ്പോഴും വഞ്ചിച്ചേക്കാം, എന്നാൽ പ്രതിസന്ധിഘടങ്ങളിൽ നമ്മെ പിടിച്ചുനിർത്തുന്നത് ക്രിസ്തുവിന്റെ കൃപയും സ്‌നേഹവുമാണ്. ക്രിസ്തീയ വിശ്വാസം വെറുമൊരു അറിവോ മതപരമായ തിരിച്ചറിയലോ അല്ല, മറിച്ച് യേശുവുമായി പുലർത്തുന്ന ജീവനുള്ള ബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

പ്രസംഗത്തിൽ കോവിഡ് മഹാമാരി നൽകിയ പാഠങ്ങളെക്കുറിച്ചും സഭയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചും ഗൗരവമായ ആത്മപരിശോധനയുണ്ടായി. മനുഷ്യന്റെ കഴിവുകൾക്ക് പരിധികളുണ്ടെന്ന് തിരിച്ചറിഞ്ഞ് അന്നത്തെ പ്രതിസന്ധിഘട്ടത്തിൽ ദൈവത്തെ തേടിയ മനുഷ്യർ, ഇന്ന് സൗകര്യങ്ങൾ മടങ്ങി വന്നപ്പോൾ വീണ്ടും ആത്മീയമായ ഉറക്കത്തിലേക്കും മന്ദതയിലേക്കും വഴുതിവീഴുന്നുണ്ടോ എന്ന് ഡോ. വിനു സംശയം പ്രകടിപ്പിച്ചു.

പ്രതിസന്ധി വരുമ്പോൾ മാത്രം ദൈവത്തെ അന്വേഷിക്കുന്നവരാകാതെ, എല്ലാക്കാലത്തും ദൈവത്തോടുള്ള സ്ഥിരമായ ബന്ധം പുലർത്തുന്നവരായി വിശ്വാസികൾ മാറേണ്ടതുണ്ട്.
കർത്താവ് അയക്കുമ്പോൾ 'ഞാൻ പോകാം' എന്ന് പൂർണ്ണമനസ്സോടെ ഏറ്റുപറയാൻ വിശ്വാസികൾക്ക് കഴിയണം. സുവിശേഷം സൂക്ഷിച്ചുവയ്ക്കാനുള്ളതല്ല, മറിച്ച് പങ്കുവെക്കാനുള്ളതാണ്. നാം ക്രിസ്തുവിന്റെ പ്രതിനിധികളാണെന്ന ബോധ്യത്തോടെ, നമ്മുടെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും അവനെ ലോകത്തിന് കാണിച്ചുകൊടുക്കണം. വിഭാഗീയതകൾക്കും പേരുകൾക്കും അപ്പുറം ക്രിസ്തുവിൽ സഭ ഒന്നാണെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട്, ക്രിസ്തുവുമായുള്ള ജീവിക്കുന്ന ബന്ധത്തിൽ വളരാൻ ഡോ വിനു  ആഹ്വാനം ചെയ്തു.

നാഷണൽ കോൺഫ്രൻസിന്റെ മൂന്നാം ദിവസമായ ഇന്ന് (ശനി) രാവിലെ പ്രാതലോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് പാട്ടുസെഷനും ആരാധനയും റെവ. ആശിഷ് തോമസ് നയിക്കുന്ന ബൈബിൾ പഠനവും നടന്നു. കോഫി ബ്രേക്കിനു ശേഷം റെവ. ഡോ. മോത്തി വർക്കി നയിച്ച പ്രധാന പ്രസംഗവും ഗ്രൂപ്പ് ചർച്ചകളും മധ്യസ്ഥ പ്രാർത്ഥനയും നടന്നു.

vachakam
vachakam
vachakam

ഉച്ചയ്ക്കുശേഷം നടന്ന പാട്ടുസെഷനെ തുടർന്ന് ഡോ. സിനി അബ്രഹാം നയിച്ച 'Aging Well: Navigating Health and Social Challenges' എന്ന വിഷയത്തിലുള്ള സെമിനാർ ഏറെ ശ്രദ്ധേയമായി. ബിസിനസ്സ് സെഷനും അത്താഴത്തിനും ശേഷം, വൈകുന്നേരം സെഹിയോൻ മാർത്തോമാ ചർച്ച വികാരി റവ  റോബിൻ അച്ചന്റെ നെത്ര്വത്വത്തിൽ നടന്ന പാട്ടുസെഷനും ഡോ. വിനോ ജോൺ ഡാനിയേൽ നയിച്ച റിവൈവൽ മീറ്റിംഗും സഭയ്ക്ക് വലിയൊരു ആത്മീയ അനുഭൂതിയായി മാറി.

ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച വികാരി റവ റെജിൻ  രാജു സ്വാഗതം ആശംസിക്കുകയും മുഖ്യ പ്രഭാഷകൻ ഡോ. വിനു ജോൺ ഡാനിയേലിനെ പരിചയപ്പെടുത്തുകയും ചെയ്തു  സാക്ഷ്യവും സമർപ്പണവും അടങ്ങുന്ന ആരാധനാ സെഷന് ശേഷം ശയന നമസ്‌കാരത്തോടെ മൂന്നാം ദിനത്തെ  ധന്യമായ ശുശ്രൂഷകൾക്ക് സമാപനമായി.

പി. പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam