ഡോ.സണ്ണി സ്റ്റീഫൻ നയിക്കുന്ന ധ്യാനം അറ്റ്‌ലാന്റയിൽ സെപ്തംബർ 4 മുതൽ 6 വരെ

AUGUST 23, 2026, 12:55 AM

അറ്റ്‌ലാന്റാ: പ്രശസ്ത സംഗീതസംവിധായകനും വചന പ്രഘോഷകനും, വേൾഡ് പീസ് മിഷൻ സ്ഥാപക ചെയർമാനുമായ ഡോ. സണ്ണി സ്റ്റീഫൻ നയിക്കുന്ന ആത്മീയ ധ്യാനപരിപാടി അറ്റ്‌ലാന്റയിൽ സെപ്തംബർ ആദൃവാരം വിപുലമായ ഒരുക്കത്തോടെ സംഘടിപ്പിക്കുന്നു. സെപ്തംബർ 4,5,6 തീയതികളിലാണ് (വെള്ളി, ശനി ഞായർ) ധ്യാനം. വേൾഡ് പീസ് മിഷൻ അറ്റ്‌ലാന്റായിലാണ് ധ്യാനം ക്രമീകരിച്ചരിക്കുന്നത്.

ദൈവവചനവും പ്രാർത്ഥനയും സംഗീതവും ആത്മീയ ചിന്തകളും സമന്വയിപ്പിച്ചുള്ള ധ്യാനമാണ് ഡോ. സണ്ണി സ്റ്റീഫൻ നേതൃത്വം നൽകുന്നത്. ജീവിതത്തിലെ തിരക്കുകൾക്കും സമ്മർദ്ദങ്ങൾക്കും നടുവിൽ ആത്മീയമായ നവീകരണവും സമാധാനവും കണ്ടെത്തുന്നതിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിശ്വാസജീവിതത്തിൽ ആഴപ്പെടുന്നതിനുമുള്ള സന്ദേശങ്ങളാണ് ധ്യാനത്തിൽ പ്രധാനമായും പങ്കുവെക്കുന്നത്.

സംഗീതത്തെ ആത്മീയ ശുശ്രൂഷയുടെ ശക്തമായ മാധ്യമമായി കാണുന്ന ഡോ. സണ്ണി സ്റ്റീഫൻ, ദൈവവചനത്തിലൂടെ മനസ്സിനും ആത്മാവിനും സമാധാനവും നവോന്മേഷവും പകരുക എന്ന ലക്ഷ്യത്തോടെയാണ് അമേരീക്കയിൽ വിവിധ ധ്യാനപരിപാടികൾക്ക് നേതൃത്വം നൽകുന്നത്. അടുത്തിടെ ടെക്‌സസിലെ ഓസ്റ്റിനിൽ അദ്ദേഹം നേതൃത്വം നൽകിയ ധ്യാന പരിപാടിയും ശ്രദ്ധേയമായിരുന്നു.

vachakam
vachakam
vachakam

എല്ലാവർക്കും പങ്കെടുക്കാവുന്ന ഈ പ്രത്യേക ധ്യാനപരിപാടിയലേക്ക് വിശ്വാസികളെയും ആത്മീയാന്വേഷകരെയും കുടുംബങ്ങളെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നതായി യു.ഏസ് വേൾഡ് പീസ് മിഷൻ പ്രസിഡന്റ് എബ്രഹാം മാത്യു അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: എബ്രഹാം മാത്യു 678-866-5336

WORLD PEACE MISSION, 1676 old peacthree road NE, Lawrenceville, GA 30043., Email:[email protected]
www.worldpeacemission.nte

vachakam
vachakam
vachakam

ജീമോൻ റാന്നി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam