ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസറായ ക്രിസ് വോക്‌സ് കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മാഞ്ചസ്റ്റർ ടെസ്റ്റിനിടെ തോളിന് ഗുരുതരമായി പരിക്കേറ്റിട്ടും, ടീമിന് വേണ്ടി അദ്ദേഹം ബാറ്റിങ്ങിനിറങ്ങിയതിന്റെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു.
ഇപ്പോഴിതാ, വോക്‌സിന്റെ വിടവാങ്ങലിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്ത് നടത്തിയ രസകരമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. തന്റെ കാലിന് വോക്‌സ് ‘പണി’ തന്നതിനെക്കുറിച്ച് സൂചിപ്പിച്ചാണ് പന്ത് ആശംസ അറിയിച്ചിരിക്കുന്നത്.
വിരമിക്കൽ ആശംസകൾ വോക്‌സീ… ഫീൽഡിൽ നിങ്ങളുടെ പ്രകടനങ്ങൾ അവിസ്മരണീയമായിരുന്നു. നിങ്ങൾ എന്നും അച്ചടക്കമുള്ളവനും, മനോഹരമായി പുഞ്ചിരിക്കുന്ന, നല്ലൊരു വൈബുള്ള വ്യക്തിയുമാണ്. ഇനി നിങ്ങൾക്ക് പന്തെറിയുന്ന കൈകൾക്ക് അൽപം വിശ്രമം നൽകാം. ഒപ്പം, എന്റെ കാലിനും! പക്ഷേ, എന്റെ കാലിൽ ഒരു ‘മാർക്ക്’ അവശേഷിപ്പിച്ചാണ് താങ്കൾ വിരമിക്കുന്നത്. ഇനിയുള്ള ജീവിത യാത്രയ്ക്ക് എല്ലാ ആശംസകളും നേരുന്നു.”
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ, ക്രിസ് വോക്‌സിന്റെ പന്തിൽ റിവേഴ്‌സ് സ്വീപ്പിന് ശ്രമിക്കവെയാണ് ഋഷഭ് പന്തിന് പരിക്കേറ്റത്. ഈ സംഭവത്തെയാണ് പന്ത് തന്റെ പോസ്റ്റിൽ രസകരമായി പരാമർശിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്