സിംബാബ്‌വെയുടെ ടെസ്റ്റ് ഏകദിന നായകനായി റിച്ചാർഡ് നഗരാവ

DECEMBER 21, 2025, 3:07 AM

സിം ബാബ്‌വെ ക്രിക്കറ്റിൽ ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ റിച്ചാർഡ് നഗരാവയെ പുതിയ ടെസ്റ്റ്, ഏകദിന നായകനായി നിയമിച്ചു. 22കാരനായ യുവ ഓൾറൗണ്ടർ ബ്രയാൻ ബെന്നറ്റാണ് വൈസ് ക്യാപ്ടൻ. ഹരാരെയിൽ നടന്ന സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന്റെ നാലാം പാദ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.

മുതിർന്ന താരം ക്രേഗ് ഇർവിൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് 27കാരനായ നഗരാവയെ നായകസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അതേസമയം, സിക്കന്ദർ റാസ ടി20 നായകനായി തുടരും. ഇതോടെ വ്യത്യസ്ത ഫോർമാറ്റുകൾക്ക് വ്യത്യസ്ത നായകൻമാർ എന്ന രീതിയിലേക്ക് സിംബാബ്‌വെ ക്രിക്കറ്റ് മാറിയിരിക്കുകയാണ്.

2017ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച നഗരാവ, സിംബാബ്‌വെയ്ക്കായി ടി20യിൽ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ താരമാണ്. 11 ടെസ്റ്റുകളിലും 140ലധികം വൈറ്റ് ബോൾ മത്സരങ്ങളിലും അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam