ജക്കാർത്ത: ലോക ഒന്നാം നമ്പർ കൊറിയൻതാരം ആൻ സി യിംഗിനോട് പ്രീ ക്വാർട്ടറിൽ തോറ്റ് ഇന്ത്യയുടെ പി.വി സിന്ധു ഇന്തോനേഷ്യൻ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് പുറത്തായി. 21-17, 21-14 എന്ന സ്‌കോറിനാണ് കൊറിയൻ താരത്തിന്റെ വിജയം.
നിലവിലെ ഒളിമ്പിക് ചാമ്പ്യൻകൂടിയായ ആൻ സി യിംഗിനോട് തുടർച്ചയായ 10-ാം മത്സരത്തിലാണ് സിന്ധു തോൽക്കുന്നത്. ഇതുവരെ ഇവരെ തോൽപ്പിക്കാൻ സിന്ധുവിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞയാഴ്ച സിംഗപ്പൂർ ഓപ്പണിന്റെ ക്വാർട്ടറിലും ആൻ സി യിംഗ് സിന്ധുവിനെ തോൽപ്പിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
