ആലുവ റെയില്‍വെ സ്റ്റേഷൻ പരിസരത്ത് വച്ച്  യുവാവിനെ മര്‍ദ്ദിച്ച് മൂന്ന് പവന്റെ മാലയും പണവും കവര്‍ന്നു

SEPTEMBER 13, 2026, 10:56 PM

ആലുവ: ആലുവയിൽ  യുവാവിനെ മര്‍ദ്ദിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. കോടനാട് സ്വദേശി ജോഫിനാണ് ക്രൂരമായ മര്‍ദ്ദനത്തിനിരയായത്. 

പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷനിലേക്ക് നടന്നു പോകവെയായിരുന്നു ആക്രമണം. കെഎസ്ആര്‍ടിസി ബസിൽ ആലുവ ബാങ്ക് ജംഗ്ഷനില്‍ വന്നിറങ്ങിയ ശേഷം കോഴിക്കോടേക്ക് പോകുവാനായി റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ജോഫിന്‍.

അവിടെ ഉണ്ടായിരുന്ന അക്രമികള്‍ ഇയാളെ പിടിച്ച് വെക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. അതിന് ശേഷം ഇയാളെ ക്രൂരമായി സംഘം ചേര്‍ന്ന് മർദ്ദിച്ചുവെന്നാണ് പരാതി. 

vachakam
vachakam
vachakam

ഇയാളുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാലയും കയ്യിലുണ്ടായിരുന്ന 5000 രൂപയും അക്രമികള്‍ പിടിച്ചെടുത്തു. പ്രതിരോധിക്കാനുള്ള ശ്രമം യുവാവ് നടത്തിയെങ്കിലും സംഘം ചേര്‍ന്ന് പിടിച്ചുവെക്കുകയായിരുന്നു.അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഒരു കുഞ്ഞിനെ ഇവിടെ നിന്നും കാണാതെ പോയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam