കോട്ടയത്തുനിന്ന് വിഴിഞ്ഞം വഴി വിദേശത്തേക്ക്‌ കണ്ടെയ്നർ കയറ്റുമതി; സമയവും ചെലവും പകുതിയായി കുറയും

SEPTEMBER 13, 2026, 10:16 PM

കോട്ടയം പോർട്ടിൽനിന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം വഴി വിദേശത്തേക്കുള്ള കണ്ടെയ്നർ കയറ്റുമതിക്ക് തുടക്കമായി. കാനഡയിലെ ടൊറൊന്റോ തുറമുഖത്തേക്ക് കയറ്റി അയക്കാനുള്ള റബ്ബർ ഉത്പന്നങ്ങളടങ്ങിയ കണ്ടെയ്നറാണ് കഴിഞ്ഞദിവസം കോട്ടയത്തുനിന്ന് വിഴിഞ്ഞത്തേക്ക് കരമാർഗം എത്തിച്ചത്. നേരത്തെ കൊച്ചി, മുംബൈ, തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങൾ വഴിയായിരുന്നു ചരക്കുനീക്കം നടത്തിയിരുന്നത്.

എന്നാൽ വിഴിഞ്ഞത്ത് വിദേശ കയറ്റിറക്കുമതി (എക്സിം) സൗകര്യം യാഥാർത്ഥ്യമായതോടെയാണ് കണ്ടെയ്നറുകൾ ഇവിടേക്ക് അയച്ചുതുടങ്ങിയത്. കെ.പി. ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് നിർമിച്ച റബ്ബർ മാറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിഴിഞ്ഞത്തെത്തിച്ചത്.  നേരത്തെ ചെന്നൈ, കൊച്ചി തുറമുഖങ്ങൾ വഴി കയറ്റുമതി ചെയ്യുമ്പോൾ ചരക്കുകൾ ടൊറന്റോയിൽ എത്താൻ 60 ദിവസത്തോളം വേണമായിരുന്നു. എന്നാൽ വിഴിഞ്ഞം വഴി വെറും 30 ദിവസം കൊണ്ട് ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തും എന്നതാണ് പ്രധാന നേട്ടം.

കൂടാതെ കൊച്ചി വഴി കയറ്റുമതി ചെയ്യുന്നതിനേക്കാൾ ഒരു കണ്ടെയ്നറിന് 3000 ഡോളർ (ഏകദേശം 2.86 ലക്ഷം രൂപ) വരെ സാമ്പത്തിക ലാഭം ലഭിക്കുമെന്ന് കയറ്റുമതി ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. മാസംതോറും ശരാശരി 100 മുതൽ 120 വരെ കണ്ടെയ്നറുകളാണ് കോട്ടയം വഴി കയറ്റുമതി ചെയ്യുന്നത്. ഇതിൽ യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കുള്ള വലിയൊരു ഭാഗം ചരക്കുകളും ഇനി വിഴിഞ്ഞം തുറമുഖം വഴി കയറ്റി അയക്കാനാണ് സാധ്യത.

vachakam
vachakam
vachakam

വിഴിഞ്ഞം വഴി തുറന്നുകിട്ടിയ പുതിയ വാണിജ്യ സാധ്യതകൾ കണ്ടറിഞ്ഞ് നിരവധി ഏജൻസികളാണ് ഇപ്പോൾ കോട്ടയം പോർട്ടിനെ സമീപിക്കുന്നത്. തിരുപ്പൂരിൽനിന്നുള്ള വസ്ത്ര കയറ്റുമതിക്കാരും കേരളത്തിലെയും തമിഴ്നാട്ടിലെയും ഭക്ഷ്യഉത്പന്ന കയറ്റുമതിക്കാരും കോട്ടയം വഴി വിഴിഞ്ഞത്തേക്ക് ചരക്കെത്തിക്കാനുള്ള വഴികൾ തേടുന്നുണ്ടെന്ന് ജനറൽ മാനേജർ രൂപേഷ് ബാബു അറിയിച്ചു. 

വിഴിഞ്ഞത്ത് നിലവിൽ കസ്റ്റംസ് അംഗീകാരമുള്ള കണ്ടെയ്നർ ഫ്രൈയ്റ്റ് സ്റ്റേഷൻ (CFS) ലഭ്യമല്ലാത്തതിനാൽ ഈ രംഗത്ത് കോട്ടയം പോർട്ടിന് വലിയ പ്രാധാന്യമാണ് കൈവരുന്നത്. 65,000 ചതുരശ്ര അടി വിസ്തീർണമുള്ള ആധുനിക വെയർഹൗസും അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനിയായ എം.എസ്.സി.യുടെ (MSC) അംഗീകൃത കണ്ടെയ്നർ യാർഡും കോട്ടയം പോർട്ടിൽ സജ്ജമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam