തിരുവന്തപുരം: വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴക്ക് സാധ്യത. മഴ ലഭിക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി കുറയും എന്നാണ് പ്രതീക്ഷ.
ഇന്ന് മുതല്‍ മൂന്നു ദിവസത്തേക്കാണ് ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് നൽകിയിട്ടുണ്ട്.
35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഉയന്ന താപനില. മഴ പെയ്താലും ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
