ഓഷ്യനേറിയവും, റിവർ ക്രൂയിസും, പോർട്ട് സിറ്റിയും; കൊച്ചിയുടെ വികസന കുതിപ്പിന് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

SEPTEMBER 13, 2026, 10:01 PM

കൊച്ചി: കൊച്ചി നഗരത്തിന്റെ വികസന കുതിപ്പിന് വഴിത്തിരിവാകുന്ന വൻകിട പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കൊച്ചിയെ ആഗോളതലത്തിൽ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നത്.

കൊച്ചിയിലെ രാമൻതുരുത്തിലുള്ള 18 ഏക്കർ ഭൂമി കൊച്ചി കപ്പൽശാലയ്ക്ക് നൽകാൻ തീരുമാനമെടുത്തതാണ് ഇതിൽ പ്രധാനം. ഈ ഭൂമി പ്രയോജനപ്പെടുത്തി 5000 കോടി രൂപയുടെ വൻ നിക്ഷേപമാണ് കപ്പൽശാല നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

ഇതോടൊപ്പം കൊച്ചി നഗരത്തിന്റെ സമഗ്രമായ വികസനത്തിനും മുഖച്ഛായ മാറ്റത്തിനുമായി വിഭാവനം ചെയ്ത പൈലറ്റ് പ്രോജക്ടിന് ഈ മാസം തന്നെ തുടക്കമിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  വിനോദസഞ്ചാര മേഖലയിൽ വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന തരത്തിലുള്ള ഓഷ്യനേറിയം കൊച്ചിയിലും സ്ഥാപിക്കും.

vachakam
vachakam
vachakam

അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരിടൈം മ്യൂസിയവും കൊച്ചി കേന്ദ്രീകരിച്ച് പുതിയ റിവർ ക്രൂയിസ് സർവീസും ആരംഭിക്കുന്നതോടെ ടൂറിസം രംഗത്ത് വൻ സാധ്യതകളാണ് തുറക്കപ്പെടാൻ പോകുന്നത്. 

കേരളത്തിൽ വിഭാവനം ചെയ്യുന്ന പോർട്ട് സിറ്റി പദ്ധതിയുടെ തിളക്കവും മൂല്യവും വർദ്ധിപ്പിക്കുന്നതായിരിക്കും ഈ വികസന പദ്ധതികളെല്ലാം. കൊച്ചിയെയും അതിന്റെ വിനോദസഞ്ചാര-വ്യവസായ സാധ്യതകളെയും ആഗോളതലത്തിൽ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഇത്തരം പദ്ധതികളിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam