പരാജയ കാരണം താഴെത്തട്ടിൽ കെട്ടിവെക്കണ്ട! എം.വി. ഗോവിന്ദന്റെ റിപ്പോർട്ടിനെതിരെ മൂന്ന് ജില്ലാ കമ്മിറ്റികൾ രം​ഗത്ത്

SEPTEMBER 13, 2026, 9:28 PM

കോഴിക്കോട്:  എം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിനെതിരെ കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലാ കമ്മിറ്റികൾ ശക്തമായ വിമർശനം ഉന്നയിച്ചു. 

സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി രേഖ പരാമർശിക്കാത്തതിനെയും വർഗ ബഹുജന സംഘടനകൾ ദുർബലമായപ്പോൾ സംസ്ഥാന നേതൃത്വം കാഴ്ചക്കാരായതിനെയും രൂക്ഷമായി വിമർശിച്ചു.

പരാജയ കാരണം താഴെത്തട്ടിൽ കെട്ടിവെക്കാനാകില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പിടിപ്പുകേടാണ് പ്രധാന കാരണമെന്നും കൊല്ലം ജില്ലാ കമ്മിറ്റി ഉന്നയിച്ചു. 

vachakam
vachakam
vachakam

ഭരണപരമായ വീഴ്ചകളും ഗവൺമെന്റ് സംവിധാനം പാർട്ടിയെ ദുർബലപ്പെടുത്തിയതുമാണ് തോൽവിക്ക് കാരണമായതെന്ന് കൊല്ലം ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. 

പരാജയം മുൻകൂട്ടി കാണാൻ കഴിയാതിരുന്നതും ഉപതെരഞ്ഞെടുപ്പ്, തദ്ദേശ തോൽവികളിൽ നിന്ന് പാഠം പഠിക്കാതിരുന്നതും സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് കാസർകോട് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ചർച്ചയിൽ പങ്കെടുത്ത കെ.വി. കുഞ്ഞിരാമൻ ആരോപിച്ചു. പി.കെ. ഡേവിസ് പങ്കെടുത്ത തൃശൂർ ജില്ലാ കമ്മിറ്റി ചർച്ചയിൽ വെള്ളാപ്പള്ളി നടേശനുമായുള്ള ബന്ധത്തെയാണ് ശക്തമായി വിമർശിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam