തിരുവനന്തപുരം: പവർകട്ട് പ്രതിസന്ധി ഒഴിവാക്കാൻ നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി.
യൂണിറ്റിന് 30 രൂപ നിരത്തിൽ വൻവില നൽകിയാണ് വൈദ്യുതി വാങ്ങുന്നത്.
ഈ മാസം 30 വരെയാണ് 300 മെഗാവാട്ട് വാങ്ങുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല.
വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം കെഎസ്ഇബി തേടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താൻ ബോര്‍ഡ് ഡയറക്ടർമാർ ഇന്ന് തിരിക്കും. മധ്യപ്രദേശിൽ നിന്ന് വായ്പ വഴി കിട്ടുന്ന 200 മെഗാവാട്ട് ഇന്നും കിട്ടാത്തതിനാൽ സ്ഥിതി ഗുരുതരമായി തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
