കൊച്ചി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനും ഇടത് എം.പി ജോൺ ബ്രിട്ടാസിനും എതിരെ രൂക്ഷ വിമർശനവുമായി സംവിധായകനും ഇടതു സഹയാത്രികനുമായ അനിൽ വി നാഗേന്ദ്രൻ.
പാർട്ടിക്കായി താനെടുത്ത സിനിമകൾ സംപ്രേഷണം ചെയ്യാൻ കൈരളി ചാനലും ജോൺ ബ്രിട്ടാസും പിണറായി വിജയനും വിസമ്മതിച്ചതായി അനിൽ പറഞ്ഞു. ബ്രിട്ടാസിനെ നേരിൽ കണ്ടും, പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയും സിനിമ സംപ്രേഷണം ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചെന്ന് അനിൽ പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തി.
ബ്രിട്ടാസിനെ പൊതുവേദിയിൽ വിമർശിച്ചതോടെ, പിണറായി വിജയനും തനിക്കെതിരെ തിരിഞ്ഞു. വീരവണക്കം ഉൾപ്പെടെ കൈരളി ഏറ്റെടുക്കാത്തത് സാമ്പത്തികമായി തകർത്തെന്നും അനിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം അനിൽ ഇടത് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു ഒത്തിരി വേദനയോടെ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് അനിൽ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. പിന്തുടർന്ന് ദ്രോഹിക്കുന്ന ക്രൂരതകൾ സഹിച്ച് ഇനി തുടരാനാകില്ലെന്നും പോസ്റ്റിൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
