ഫിഫാ ഇന്റർകോണ്ടിനന്റൽ കപ്പ് പി.എസ്.ജിക്ക്. ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബ് ഫ്‌ളെമെംഗോയെ പരാജയപ്പെടുത്തിയാണ് കിരീടം.
പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. കോച്ച് ലൂയിസ് എന്റിക്വെയ്ക്ക് കീഴിൽ പി.എസ്.ജിയുടെ ആദ്യ ലോകകിരീടമാണ്. ആറ് ട്രോഫികളോടെയാണ് പി.എസ്.ജി 2025 വർഷം അവസാനിപ്പിക്കുന്നത്. ഫ്രഞ്ച് ലീഗ്, ഫ്രഞ്ച് കപ്പ്, ചാമ്പ്യൻസ് ലീഗ്, യുവേഫാ സൂപ്പർ കപ്പ്, ട്രോഫി ഡേസ് ചാമ്പ്യൻസ് എന്നിവ നേടിയ പി.എസ്്.ജി ഫിഫാ ക്ലബ്ബ് ലോകകപ്പിൽ റണ്ണേഴ്‌സ് അപ്പായിരുന്നു.
ഖത്തറിലെ അൽ റയാൻ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മൽസരം നിശ്ചിത സമയത്ത് 1-1ന് അവസാനിക്കുകയായിരുന്നു. തുടർന്ന് എക്‌സ്ട്രാടൈമിലും ഇരുടീമിനും സ്‌കോർ ചെയ്യാനായില്ല. പി.എസ്.ജിയുടെ റഷ്യൻ ഗോൾ കീപ്പർ മാറ്റവി സഫോനോവ നാല് കിക്കുകൾ സേവ് ചെയ്താണ് ഫ്‌ളെമെംഗോയെ പരാജയപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
