ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാൻ അഞ്ചാം സ്ഥാനത്ത്

OCTOBER 24, 2025, 10:18 AM

റാവൽപിണ്ടി ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പാകിസ്ഥാനെ തോൽപിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ ജയിച്ചതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണപ്പോൾ പാകിസ്ഥാൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു. എന്നാൽ രണ്ടാം ടെസ്റ്റിലെ തോൽവിയോടെ പാകിസ്ഥാൻ രണ്ട് ടെസ്റ്റിൽ ഒരു ജയവും ഒരു തോൽവിയുമായി 12 പോയന്റും 50 പോയന്റ് ശതമാനവുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു. ഇതേ പോയന്റുള്ള ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തിയപ്പോൾ ഇന്ത്യ മൂന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഏഴ് ടെസ്റ്റ് കളിച്ച ഇന്ത്യ നാലു ജയവും രണ്ട് തോൽവിയും ഒരു സമനിലയും അടക്കം 52 പോയന്റും 61.90 പോയന്റ് ശതമാനവുമായാണ് മൂന്നാം സ്ഥാനത്തിയത്. വെറും രണ്ട് ടെസ്റ്റുകൾ മാത്രം കളിച്ച് ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയന്റ് ശതമാനവുമുള്ള ശ്രീലങ്കയാണ് ഇന്ത്യക്ക് മുന്നിൽ രണ്ടാമത്. നേരത്തെ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്ന് ടെസ്റ്റും ജയിച്ച് 36 പോയന്റും 100 പോയന്റ് ശതമാനവുമുള്ള ഓസ്‌ട്രേലിയയാണ് പോയന്റ് പട്ടികയിൽ ഒന്നാമത്. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ ഇതുവരെ ഏറ്റവും കൂടുതൽ ടെസ്റ്റ് കളിച്ച ടീമും ഇന്ത്യയാണ്. ഏഴ് ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്.

പാകിസ്ഥാൻ അഞ്ചാം സ്ഥാനത്തെത്തിയതോടെ അഞ്ച് ടെസ്റ്റിൽ രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയും അടക്കം 26 പോയന്റും 43.33 പോയന്റ് ശതമാനവുമുള്ള ഇംഗ്ലണ്ട് ആറാം സ്ഥാനത്തേക്ക് വീണു. രണ്ട് ടെസ്റ്റിൽ ഒരു തോൽവിയും ഒരു സമനിലയും അടക്കം നാലു പോയന്റും16.67 പോയന്റ് ശതമാനവുമുള്ള ബംഗ്ലാദേശ് ആണ് ഏഴാമത്. കളിച്ച അഞ്ച് ടെസ്റ്റും തോറ്റ വിൻഡീസ് എട്ടാമതാണ്. ന്യൂസിലൻഡ് ഇതുവരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരം പോലും കളിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam