ന്യൂയോർക്ക് : യു.എസ് ഓപ്പൺ പുരുഷ സിംഗിൾസിൽ മുൻനിര താരങ്ങളായ നൊവാക്ക് ജോക്കോവിച്ചും കാർലോസ് അൽക്കാരസും മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ നൊവാക്ക് അമേരിക്കൻ താരം സചാരി സ്വയ്ദയെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കി. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നഷ്ടമായ ശേഷമായിരുന്നു നൊവാക്കിന്റെ വിജയം. സ്‌കോർ 6-7,6-3,6-3,6-1. കാർലോസ് രണ്ടാം റൗണ്ടിൽ ഇറ്റാലിയൻ താരം മാറ്റിയ ബല്ലൂച്ചിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ : 6-1,6-0,6-3.
വനിതാ വിഭാഗത്തിൽ ഒന്നാം സീഡ് അര്യാന സബലേങ്ക,നാലാം സീഡ് ജെസീക്ക പെഗുല,ബ്രിട്ടീഷ് കൗമാരതാരം എമ്മ റാഡുകാനു, ഏഴാം സീഡ് ഇറ്റാലിയൻ താരം ജാസ്മിൻ പാവോലിനി,പത്താം സീഡ് എമ്മ നവാരോ, അഞ്ചാം സീഡ് മിറ ആൻഡ്രീവ എന്നിവർ മൂന്നാം റൗണ്ടിൽ കടന്നു. പുരുഷ സിംഗിൾസിൽ നാലാം സീഡ് ടെയ്‌ലർ ഫ്രിറ്റ്‌സ്,ആറാം സീഡ് ബെൻ ഷെൽട്ടൺ, 21-ാം സീഡ് മഷാക് എന്നിവർ മൂന്നാം റൗണ്ടിലെത്തി.
വാക്കേറ്റവുമായി ജെലനയും ടൗൺസൈൻഡും
രണ്ടാം റൗണ്ട് മത്സരശേഷം വനിതാ താരങ്ങളായ ജെലന ഒസ്റ്റാപെങ്കോയും ടെയ്‌ലർ ടൗൺസെൻഡും തമ്മിൽ പൊരിഞ്ഞ വാക്കേറ്റം. 25-ാം സീഡായ ലാത്‌വിയൻ താരം ജെലനയെ സീഡ് ചെയ്യപ്പെടാത്ത അമേരിക്കൻ താരം ടൗൺസെൻഡ് 7-5, 6-1ന് തോൽപ്പിച്ചിരുന്നു. ഇതിൽ കുപിതയായ ജെലന മത്സരശേഷം കോർട്ടിന്റെ സൈഡിൽ വച്ച് ടൗൺസെൻഡിനോട് കയർത്തു സംസാരിക്കുകയായിരുന്നു. ടൗൺസെൻഡും വിട്ടുകൊടുത്തില്ല. ജെലന തന്നെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവളെന്ന് വിളിച്ചെന്ന് ടൗൺസെൻഡ് പിന്നീട് പത്രസമ്മേളനത്തിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്