ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് സ്റ്റാർ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി പുറത്ത്. ഞായറാഴ്ച ജിമ്മിൽ പരിശീലനത്തിനിടെ താരത്തിന് കാൽമുട്ടിലെ ലിഗമെന്റിന് പരിക്കേൽക്കുകയായിരുന്നു.
താരത്തിന് പരിക്കേറ്റത് 18 വർഷത്തിനു ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു. ആകാശ് ദീപ്, അർഷ്ദീപ് സിംഗ്, ഋഷഭ് പന്ത് എന്നിവർ ഇതിനകം തന്നെ പരിക്കിന്റെ പിടിയിലാണെന്നതും ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. ജൂലൈ 23ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന മത്സരം ആകാശ് ദീപ്, അർഷ്ദീപ് എന്നിവർക്ക് നഷ്ടമാകുമെന്ന് ഉറപ്പാണെങ്കിലും, വിക്കറ്റ് കീപ്പറായി പന്ത് കളത്തിലിറങ്ങുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
ലോർഡ്‌സ് ടെസ്റ്റിൽ 43 റൺസും (30 & 13) മൂന്ന് വിക്കറ്റും (2 & 1) നേടിയ റെഡ്ഡിയുടെ അഭാവത്തിൽ, ഓൾറൗണ്ടർ ഷാർദുൽ താക്കൂർ മാഞ്ചസ്റ്റർ ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവനിലെത്താൻ സാധ്യതയുണ്ട്. ഇതുവരെ 12 ടെസ്റ്റുകളിൽ നിന്ന് 33 വിക്കറ്റുകൾ നേടിയ ഷാർദുലിനെ ഹെഡിംഗ്‌ലിയിൽ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ബാറ്റിംഗിലും ബോളിംഗിലും താരത്തിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല.
ഇന്ത്യയ്ക്കായി ഇതുവരെ ഏഴ് ടെസ്റ്റുകൾ കളിച്ച റെഡ്ഡി 13 ഇന്നിംഗ്‌സുകളിൽ നിന്ന് 343 റൺസും എട്ട് വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനം ഏഴ് ഓവറിൽ 32 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്