പരിക്കില്‍ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി നെയ്മർക്ക് വില്ലനായി വീണ്ടും പരിക്ക്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പകരക്കാരനായി അല്‍ ഹിലാലിന് വേണ്ടി ഇറങ്ങിയ നെയ്മറെ വീഴ്ത്തിയത് ഹാംസ്ട്രിം ഇഞ്ചുറിയായിരുന്നു.
താരത്തിന്റെ പരിക്കിന്റെ കാര്യം ടീമും സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിയൻ താരത്തിന് രണ്ടുമാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
പരിക്കിനെ തുർന്ന് ഒരുവർഷമായി മാറി നിന്ന താരം ക്ലബിന് വേണ്ടി ഇത് രണ്ടാം തവണയാണ് കളിക്കാനിറങ്ങിയത്. 58-ാം മിനിട്ടിലാണ് നെയ്മർ കളത്തിലിറങ്ങിയത്.മത്സരം അവസാനിക്കാൻ മൂന്ന് മിനിട്ടുള്ളപ്പോഴാണ് താരത്തെ പരിക്ക് വലച്ചത്.
പരിക്ക് സാരമുള്ളതല്ലെന്നും ഒരു വർഷത്തിന് ശേഷം സംഭവിക്കുന്നത് സാധാരണമെന്നും നെയ്മർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്നാല്‍ പരിക്ക് സാരമുള്ളതെന്നാണ് റിപ്പോർട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്