ഐപിഎല്‍ 2025 മെഗാ താരലേലത്തിന് മുന്നോടിയായി രജിസ്റ്റര്‍ ചെയ്ത താരങ്ങള്‍ 1,574. ഇവരില്‍ 320 പേര്‍ ക്യാപ്ഡ് താരങ്ങള്‍ (ദേശീയ ടീമിന് വേണ്ടി സമീപകാലത്ത് കളിച്ചവര്‍) ആണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 409 താരങ്ങളും ലേലത്തില്‍ വരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
ദേശീയ ടീമിന് വേണ്ടി സമീപകാലത്ത് കളിച്ചിട്ടില്ലാത്ത 1,224 പേരാണ് ലേലത്തില്‍ വരുന്നത്. നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയിലാണ് മെഗാ താരലേലം നിശ്ചയിച്ചിട്ടുള്ളത്.
ഐപിഎല്‍ പ്ലെയര്‍ രജിസ്‌ട്രേഷന്‍ 2024 നവംബര്‍ നാലിന് അവസാനിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്ത 1,574 താരങ്ങളില്‍ 1,165 പേരാണ് ഇന്ത്യന്‍ താരങ്ങള്‍. ഇവരില്‍ 1224 പേര്‍ അണ്‍ ക്യാപ്ഡ് ആണ്.
ഇന്ത്യയില്‍ നിന്ന് ക്യാപ്ഡ് താരങ്ങളായി 48 പേരും വിദേശ രാജ്യങ്ങളില്‍ നിന്ന് ക്യാപ്ഡ് താരങ്ങളായി 272 പേരുമാണുള്ളത്. മുമ്പ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ള അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങളായ 152 പേരും ഇതില്‍ ഉള്‍പ്പെടുന്നു. മുമ്പ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ള അണ്‍ ക്യാപ്ഡ് വിദേശ താരങ്ങള്‍ മൂന്ന് പേരാണ്.
ഏറ്റവും കൂടുതല്‍ വിദേശ താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. 91 പേര്‍. ഓസ്‌ട്രേലിയയില്‍ നിന്ന് 76 പേരും ഇംഗ്ലണ്ടില്‍ നിന്ന് 52 പേരും ന്യൂസിലന്‍ഡില്‍ നിന്ന് 39 പേരും വെസ്റ്റ്ഇന്‍ഡീസില്‍ നിന്ന് 33 പേരും അയല്‍രാജ്യങ്ങളായ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 29 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 16 വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തരില്‍ ഉള്‍പ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്