മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിനോട് താൻ വ്യക്തിപരമായി മാപ്പ് പറഞ്ഞതായി ബ്രൂണോ ഫെർണാണ്ടസ്. ടീമിന്റെ പരാജയങ്ങൾക്ക് ഭാഗികമായി തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
സീസണിലെ നിരാശാജനകമായ തുടക്കത്തെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച ടെൻ ഹാഗിനെ ക്ലബ് പുറത്താക്കിയിരുന്നു. ടെൻ ഹാഗിന്റെ പിൻഗാമിയായ റൂബൻ അമോറിമിനെ യുണൈറ്റഡ് നിയമിക്കുകയും ചെയ്തു. അദ്ദേഹം നവംബർ 11ന് ഔദ്യോഗികമായി ചുമതലയേൽക്കും.
'ഞാൻ ഇതിനു ശേഷം ടെൻ ഹാഗിനോട് സംസാരിച്ചു, ക്ഷമാപണം നടത്തി, ഞാൻ ഗോളുകൾ നേടിയില്ല, ഞങ്ങൾ ഗോളുകൾ നേടുന്നില്ല, എനിക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്.' എല്ലായ്‌പ്പോഴും തന്റെ ഏറ്റവും മികച്ചത് നൽകിയെങ്കിലും ടീമിന്റെ വിജയമില്ലായ്മയുടെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ തനിക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്