വാഷിംഗ്ടണ്‍: കമലയും ഹാരീസും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം നവംബര്‍ ആറിന് പ്രഖ്യാപിക്കും. ഹാരിസ് ഭാവിയിെേലക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ട്രംപിന്റെ പേര് പരാമര്‍ശിക്കുന്നത് ഒഴിവാക്കുകയും ചെയ്തപ്പോള്‍, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി തന്റെ എതിരാളിയെ ആവര്‍ത്തിച്ച് ആക്രമിക്കുന്ന പ്രവണത തുടര്‍ന്നുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ റണ്ണിംഗ് മേറ്റ്, ഒഹായോ സെനറ്റര്‍ ജെഡി വാന്‍സ്, അറ്റ്‌ലാന്റയിലെ റാലിയില്‍ വികാരം അണപൊട്ടി എതിര്‍ സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ വിദ്വേഷം മാത്രം വിളമ്പുന്ന അവസ്ഥയിലെത്തിയിരുന്നു. 'ഞങ്ങള്‍ വാഷിംഗ്ടണ്‍ ഡി.സി.യിലെ ചവറ്റുകുട്ടകള്‍ പുറത്തെടുക്കാന്‍ പോകുന്നു, ചവറ്റുകുട്ടയുടെ പേര് കമല ഹാരിസ്' എന്നായിരുന്നു ഒരു പ്രധാന തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ വാക്കുകള്‍.
നഗരത്തിലെ എട്ട് വാര്‍ഡുകളിലെയും വാണിജ്യ ജില്ലകളില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയതായി വാഷിംഗ്ടണ്‍ ഡിസി മേയര്‍ മുരിയല്‍ ബൗസര്‍ എപിയോട് പറഞ്ഞു. ഏത് തിരഞ്ഞെടുപ്പ് ദിവസം വന്നാലും നേരിടാന്‍ തങ്ങളുടെ വകുപ്പ് തയ്യാറാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് മേധാവി പമേല സ്മിത്ത് നഗരവാസികള്‍ക്ക് ഉറപ്പ് നല്‍കി.
അതേസമയം 74 വയസ്സുള്ള ലിസ ഫോര്‍ട്ട് എന്ന കറുത്തവര്‍ഗ്ഗക്കാരി വീല്‍ചെയറിലാണ് പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റണിലുള്ള തന്റെ പോളിംഗ് സ്റ്റേഷനില്‍ എത്തി. സുഖമില്ലെങ്കിലും, കമലാ ഹാരിസിന് വോട്ട് ചെയ്യാന്‍ അവര്‍ തുനിഞ്ഞു. ''ഇത് എനിക്കും എന്റെ കൊച്ചുമക്കള്‍ക്കും ഒരുപാട് പ്രതീക്ഷകള്‍ നല്‍കുന്നു. ഈ ദിവസം വരാന്‍ ഞാന്‍ കാത്തിരിക്കുകയായിരുന്നു,'' ഫോര്‍ട്ട് എപിയോട് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കറുത്ത വര്‍ഗക്കാരിയായ ഒരു വനിതയ്ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ തനിക്ക് ഇത്തരമൊരു അവസരം ലഭിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്