ആദ്യ തിരഞ്ഞെടുപ്പ് ഫലം എപ്പോള്‍ വന്നു തുടങ്ങും?

NOVEMBER 5, 2024, 11:59 PM

വാഷിംഗ്ടണ്‍: നാടകീയമായ ഒരു പ്രസിഡന്‍ഷ്യല്‍ കാമ്പെയ്നിന് ഏറെ പ്രതീക്ഷയോടെയുള്ള അന്ത്യത്തിനാണ് ചൊവ്വാഴ്ച തുടക്കം ഇട്ടത്. ദിവസത്തിന്റെ അവസാനം മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപോ വൈസ് പ്രസിഡന്റ് കമലാ ഹാരിസോ വിജയിക്കുമെന്നതില്‍ പ്രത്യേകിച്ച് പ്രവചനം നടത്താനാവില്ല. വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാന ഫലങ്ങള്‍ വന്ന് തുടങ്ങും. പ്രത്യേകിച്ച് അത് അടുത്ത മത്സരമില്ലാത്ത സംസ്ഥാനങ്ങളില്‍.

എപ്പോഴാണ് ആദ്യ വോട്ടെടുപ്പുകള്‍ അവസാനിക്കുന്നത്?

ചില സംസ്ഥാനങ്ങള്‍ക്ക് അവരുടെ വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ഫലം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. 270 എന്ന കണക്ക് അനുസരിച്ച്.

ഇന്ത്യാനയിലും കെന്റക്കിയിലും വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. അതേസമയം ഫ്‌ളോറിഡ, വെര്‍മോണ്ട്, വിര്‍ജീനിയ,  സൗത്ത് കരോലിന, ജോര്‍ജിയ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് 7 മണിക്കാണ് അവസാനിക്കുക. പ്രാദേശിക പോളിംഗ് സ്ഥലങ്ങള്‍ക്ക് വ്യത്യസ്ത സമയങ്ങള്‍ ഉണ്ട്. ഓരോരുത്തരുടേയും പ്രദേശത്ത് വോട്ടെടുപ്പ് അവസാനിക്കുന്നത് കണ്ടെത്താന്‍ നിങ്ങളുടെ പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് അനവേഷിച്ച് ഉറപ്പ് വരുത്തുക.

സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം എന്ന് ലഭിക്കും?

കെന്റക്കിയിലും ഇന്ത്യാനയിലും ചില വോട്ടെടുപ്പുകള്‍ വൈകുന്നേരം 6 മണിക്ക് അവസാനിക്കും. അതേസമയം ടൈം സോണ്‍ വ്യത്യാസങ്ങള്‍ അര്‍ത്ഥമാക്കുന്നത് ആ സംസ്ഥാനത്തെ അവസാന വോട്ടെടുപ്പ് 7 മണി വരെ അവസാനിക്കില്ല എന്നാണ്.

2020 ല്‍, പ്രസിഡന്റ് ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കാന്‍ നാല് ദിവസമെടുത്തു. 2016ല്‍ തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് പുലര്‍ച്ചെയാണ് ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചത്. 2000-ല്‍, റിപ്പബ്ലിക്കന്‍ ജോര്‍ജ്ജ് ഡബ്ല്യു. ബുഷിനെ വിജയിയായി പ്രഖ്യാപിക്കാന്‍ 35 ദിവസമെടുത്തു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാലതാമസം സൃഷ്ടിച്ച പ്രഖ്യാപനം ആയിരുന്നു അത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam