വാഷിംഗ്ടണ്‍: അസാധാരണമാംവിധം പ്രക്ഷുബ്ധമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച അമേരിക്കന്‍ വോട്ടര്‍മാര്‍ അവരുടെ വിധി പ്രസ്താവിച്ച് തുടങ്ങിയിരിക്കുന്നു. അത് ഒന്നുകില്‍ കമലാ ഹാരിസിനെ യു.എസ് ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റാക്കും അല്ലെങ്കില്‍ ഡൊണാള്‍ഡ് ട്രംപിനെ ലോകമെമ്പാടും ഞെട്ടിപ്പിക്കുന്ന ഒരു തിരിച്ചുവരവ് നല്‍കും.
തിരഞ്ഞെടുപ്പ് ദിനത്തില്‍ രാജ്യവ്യാപകമായി പോളിംഗ് സ്റ്റേഷനുകള്‍ തുറക്കുമ്പോള്‍, ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് ഹാരിസും റിപ്പബ്ലിക്കന്‍ മുന്‍ പ്രസിഡന്റ് ട്രംപും തങ്ങളുടെ പിന്തുണക്കാരെ തെരഞ്ഞെടുപ്പില്‍ എത്തിക്കാന്‍ വന്‍ ആവേശത്തോടെയാണ് പ്രചാരണത്തിന്റെ അവസാന ദിവസം ചെലവഴിച്ചത്. പ്രചാരണത്തില്‍ പല ട്വിസ്റ്റുകള്‍ ഉണ്ടായിട്ടുണ്ട്. ജൂലൈയില്‍ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ത്ഥിത്തം ഒഴിഞ്ഞതിന് ശേഷം ഹാരിസിന്റെ നാടകീയ പ്രവേശനവും ട്രംപിന്റെ രണ്ട് കൊലപാതക ശ്രമങ്ങളും ക്രിമിനല്‍ ശിക്ഷയും
അഭിപ്രായ വോട്ടെടുപ്പില്‍ പ്രതിസന്ധിയ്ക്ക് കാരണമാകുമെന്ന് കരുതിയെങ്കിലും അതൊന്നും അഭിപ്രായ സര്‍വ്വേയെ തകര്‍ക്കാന്‍ പോകുന്നവ ആയിരുന്നില്ല.
യുഎസ് കിഴക്കന്‍ തീരത്ത് പുലര്‍ച്ചെ 5:00 മണിക്ക് തന്നെ പോളിംഗ് സ്റ്റേഷനുകള്‍ തുറന്നു. കഴിഞ്ഞ ആഴ്ചകളില്‍ നേരത്തെ തന്നെ വോട്ട് ചെയ്ത 82 ദശലക്ഷത്തിലധികം ആളുകള്‍ക്ക് മുകളില്‍ ദശലക്ഷക്കണക്കിന് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം അന്തിമ ഫലം അറിയാന്‍ കുറച്ച് ദിവസമ കാക്കണം. ട്രംപ് തോറ്റാല്‍ പ്രക്ഷുബ്ധതയും അക്രമവും ഉണ്ടാകുമോ എന്ന ഭയമുണ്ട്. 2020-ല്‍ അദ്ദേഹം ചെയ്തതുപോലെ ഫലത്തെ എതിര്‍ക്കുകയും വൈറ്റ് ഹൗസിന് ചുറ്റും കലാപങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്കയും നിലനല്‍ക്കുന്നുണ്ട്.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കും റഷ്യയുടെ ഉക്രെയ്നിലെ യുദ്ധത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ഈ തിരഞ്ഞെടുപ്പ് ഫലം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് യു.എസ് തിരഞ്ഞെടുപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്