ഡൽഹി: 2000 രൂപ നോട്ടുകളിൽ 98.04 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു.
6,970 കോടിയുടെ നോട്ടുകൾ മാത്രമാണ് സാധാരണക്കാരുടെ കൈയിലുള്ളതെന്നും ആർബിഐ വ്യക്തമാക്കി. 2023 മെയ് 19 നാണ് 2000 രൂപ നോട്ടുകൾ പിൻവലിച്ചത്. 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് അന്ന് രാജ്യത്ത് പ്രചരിച്ചിരുന്നത്.
2024 ഒക്ടോബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ഇത് 6,970 കോടി രൂപയായി കുറഞ്ഞു. 2023 ഒക്‌ടോബർ 7 വരെ എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സൗകര്യം ലഭ്യമായിരുന്നു.
റിസർവ് ബാങ്ക് ഓഫീസുകളിൽ ഇത് മാറ്റാവുന്നതാണ്. കൂടാതെ, ഈ നോട്ടുകൾ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും റിസർവ് ബാങ്കിലേക്ക് അയക്കാം. ആർബിഐ ഇഷ്യൂ ചെയ്യുന്ന ഉദ്യോഗസ്ഥർ പണം അതത് ബാങ്ക് അക്കൗണ്ടുകളിലേക്ക് അയയ്ക്കും.
അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹട്ടി, ഹൈദരബാദ്, ജയ്പൂര്‍, ജമ്മു, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, ന്യൂ ഡല്‍ഹി, പാറ്റ്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സാധിക്കുന്ന ആര്‍ബിഐ ഓഫീസുകള്‍ ഉള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്