ചെന്നൈ: മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ നടത്തിയ ബൈക്ക് ചേസിങിനിടെ കാറിടിച്ച് രണ്ട് വനിതാ പൊലീസുകാര്‍ മരിച്ചതായി റിപ്പോർട്ട്. ചെന്നൈതിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിനു സമീപമായിരുന്നു അപകടം ഉണ്ടായത്.
മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണു അപകടത്തിൽ മരിച്ചത്.പ്രതിയെ പിടികൂടുന്നതിനായി ഇരുവരും ഇരുചക്ര വാഹനത്തില്‍ പോകവെ അമിത വേഗത്തില്‍ വന്ന കാര്‍ ബൈക്കിനെ പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ഇരുവരെയും അപകടത്തിന് പിന്നാലെ ചെങ്കല്‍പെട്ട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. സംഭവത്തിൽ കാര്‍ ഡ്രൈവര്‍ അന്‍പഴകനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്