ഭോപ്പാല്‍: മധ്യപ്രദേശില്‍ തന്റെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ 50 ല്‍ അധികം തവണ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി. പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 26 കാരിയായ യുവതിയുടെ നില അതീവ ഗുരുതരമാണ്.
ഒക്ടോബര്‍ 31-ന് ദീപാവലി ദിനത്തില്‍ സംസ്ഥാനത്തെ രേവ ജില്ലയിലാണ് അക്രമം നടന്നത്. ക്രൂരമായ കുറ്റകൃത്യത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. കുത്തേറ്റുവീണ ജയ എന്ന യുവതിയുടെ സമീപത്ത് പ്രതിയായ മാന്‍സി എന്ന 22 കാരി രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നത് കാണാം. മാന്‍സി ഇരയുടെ മുഖത്ത് ചവിട്ടുന്നതും അവളുടെ നേരെ ചീത്ത വിളിക്കുന്നതും വീഡിയോയില്‍ കാണാം.
പ്രതിയും ഇരയും രാംബാബു വര്‍മ എന്ന വ്യക്തിയെ വിവാഹം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു. ജയയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2021 ലാണ് രാംബാബു മാന്‍സിയെ വിവാഹം കഴിച്ചത്.
ദീപാവലി ദിനത്തില്‍ രണ്ട് സ്ത്രീകളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇത് അക്രമത്തില്‍ കലാശിച്ചെന്നും പോലീസ് പറയുന്നു. രോഷാകുലയായ മാന്‍സി ഒരു കത്തിയെടുത്ത് ജയയെ കുത്തുകയായിരുന്നു. പൊലീസ് സംഘം വൈകാതെ സ്ഥലത്തെത്തി മാന്‍സിയെ അറസ്റ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്