ന്യൂഡെല്‍ഹി: റഷ്യയിലേക്ക് ഇലക്ട്രോണിക്, എഞ്ചിനീയറിംഗ്, കംപ്യൂട്ടര്‍, വിമാന ഘടകങ്ങള്‍ വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് യുഎസ് നിരോധനം ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ കമ്പനികളൊന്നും ആഭ്യന്തര നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. 18 കമ്പനികള്‍ക്ക് മേലാണ് യുഎസ് ഉപരോധം പ്രഖ്യാപിച്ചത്.
ഉക്രെയ്നെതിരെ നിയമവിരുദ്ധമായ യുദ്ധം നടത്താന്‍ റഷ്യയെ പ്രാപ്തമാക്കിയെന്ന് ആരോപിച്ചാണ് ഒക്ടോബര്‍ 30 ന് യുഎസ് സ്റ്റേറ്റ്, ട്രഷറി വകുപ്പുകള്‍ ലോകമെമ്പാടുമുള്ള 400 ഓളം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതില്‍ ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെടുകയായിരുന്നു.
''ഇടപാടുകളും കമ്പനികളും ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് ഞങ്ങളുടെ ധാരണ,'' യുഎസ് ഉപരോധത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രശ്നത്തില്‍ വ്യക്തത തേടി യുഎസ് അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്