ന്യൂഡെല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്താത്തലത്തില്‍, ഇസ്രായേലിലെ ഇന്ത്യന്‍ എംബസി അവിടെയുള്ള ഇന്ത്യന്‍ പൗരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ യാത്രാ ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതിവാര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ഏകദേശം 20,000-30,000 ഇന്ത്യന്‍ വംശജരായ ആളുകള്‍ ഇസ്രായേലില്‍ താമസിക്കുന്നു. ഞങ്ങളുടെ എംബസി അവരുമായി നിരന്തരം ബന്ധപ്പെടുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ യാത്രാ ഉപദേശങ്ങളും മറ്റ് ഉപദേശങ്ങളും ഞങ്ങള്‍ നല്‍കിയിട്ടുണ്ട്,' ജയ്സ്വാള്‍ പറഞ്ഞു.
ഒക്ടോബര്‍ 26 ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയപ്പോള്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങാനുള്ള ആഹ്വാനം ഉയര്‍ത്തുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്