വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണു 

NOVEMBER 4, 2024, 5:35 PM

 ദില്ലി: ഉത്തർപ്രദേശിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്–29 യുദ്ധവിമാനം തകർന്നുവീണു.  പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് വിവരം. വിമാനം വീഴുന്നതിനു തൊട്ടുമുൻപാണു പൈലറ്റ് പുറത്തേക്കു ചാടിയത്. 

 ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിൽ പാടത്താണ് വിമാനം തകർന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു.

വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.  സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

vachakam
vachakam
vachakam

പഞ്ചാബിലെ അദംപൂറിൽ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തും.

2 മാസത്തിനിടെ രണ്ടാമത്തെ സമാന സംഭവമാണിത്. സാങ്കേതികപ്രശ്നത്തെ തുടർന്നു സെപ്റ്റംബറിൽ മിഗ്–29 വിമാനം രാജസ്ഥാനിൽ തകർന്നിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam