ബെംഗളൂരു: കന്നഡ സിനിമാ സംവിധായകൻ ഗുരുപ്രസാദിനെ (52) മരിച്ചനിലയിൽ കണ്ടെത്തി.
മദനായകനഹള്ളിയിലെ അപ്പാർട്മെന്റിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അഴുകിയിരുന്നു.
അപ്പാർട്മെന്റിൽനിന്ന് അസഹനീയ ഗന്ധം വരുന്നുവെന്ന അയൽക്കാരുടെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ദിവസങ്ങൾക്കുമുൻപ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ അനുമാനം.
മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. അഡേമ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു അന്ത്യം.
കടക്കെണിയിലായിരുന്നുവെന്നും പറയപ്പെടുന്നു. അടുത്തിടെയാണു ഗുരുപ്രസാദ് വീണ്ടും വിവാഹിതനായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്