എയർ ഇന്ത്യ വിമാനത്തിന്റെ സീറ്റ് പോക്കറ്റില്‍ നിന്നും വെടിയുണ്ട കണ്ടെടുത്തതായി റിപ്പോർട്ട്. ഒക്ടോബർ ഇരുപത്തിയേഴിനായിരുന്നു സംഭവം ഉണ്ടായത്. എഐ 916 വിമാനം ദില്ലി വിമാനത്തവാളത്തില്‍ ഇറക്കിയതിന് പിന്നാലൊണ് വെടിയുണ്ട കണ്ടെത്തിയത്.
ദുബായില്‍ നിന്നും പുറപ്പെട്ട വിമാനത്തിനുള്ളില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. തുടർന്ന് യാത്രക്കാരെ എല്ലാം സുരക്ഷിതമായി പുറത്തിറക്കി പരിശോധന നടത്തിയിരുന്നു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ എയർ ഇന്ത്യ പങ്കുവെച്ചിട്ടില്ല. അതേസമയം സുരക്ഷാ പ്രോട്ടോക്കോളുകള്‍ കർശനമായി പാലിച്ചുകൊണ്ട് എയർപോർട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്