ന്യൂഡൽഹി: ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ വിവിധ സേവനങ്ങൾക്കായി ഒറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണു നീക്കം.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്. ‘സൂപ്പർ ആപ്’ ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കുമെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
ടിക്കറ്റ് ബുക്ക് ചെയ്യാനും പ്ലാറ്റ്‌ഫോം ടിക്കറ്റ് വാങ്ങാനും ട്രെയിൻ ഷെഡ്യൂൾ നോക്കാനും സൗകര്യം ഉണ്ടായിരിക്കും.
ഐആർസിടിസി റെയിൽ കണക്റ്റ് (ടിക്കറ്റ് ബുക്കിങ്ങിന്), ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക് (ഭക്ഷണം എത്തിക്കുന്നതിന്), റെയിൽ മദദ് (ഫീഡ്‌ബാക്കിന്), റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ള സംവിധാനം എന്നിവയും ഈ ആപ്പിലുണ്ടാകും.
ഐആർസിടിസിയുടെ (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ) നിലവിലുള്ള സംവിധാനങ്ങളുമായി സംയോജിപ്പിച്ചാകും പ്രവർത്തനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്