ന്യൂഡെല്‍ഹി: കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്തുകയില്ലെന്ന് അദ്ദേഹം പറഞ്ഞു. കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
''കാനഡയിലെ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ബോധപൂര്‍വമായ ആക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. നമ്മുടെ നയതന്ത്രജ്ഞരെ ഭയപ്പെടുത്താനുള്ള ഭീരുത്വം നിറഞ്ഞ ശ്രമങ്ങളും അത്രതന്നെ ഭയാനകമാണ്. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്തുകയില്ല. കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭ ക്ഷേത്രം ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ശക്തമായ അപലപനം. ക്ഷേത്ര പരിസരത്തുണ്ടായിരുന്ന വിശ്വാസികള്‍ക്ക് നേരെയും ഖാലിസ്ഥാന്‍ അനുകൂല സംഘം ആക്രമണം നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്