ധാക്ക: നവംബർ ഏഴിനകം വൈദ്യുതി കുടിശിക അടച്ചില്ലെങ്കിൽ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കുമെന്ന് അദാനി ഗ്രൂപ്പ്.7,120 കോടി രൂപയോളം (84.6 കോടി ഡോളര്‍) കുടിശ്ശികയായതോടെയാണ് ഒക്ടോബര്‍ 31 മുതല്‍ ബംഗ്ലദേശിലേക്കുള്ള വൈദ്യുതി വിതരണം ഭാഗികമായി അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് കമ്ബനി നിര്‍ത്തിവച്ചത്.
846 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ കുടിശികയായതോടെയാണ് തീരുമാനം. വ്യാഴാഴ്ച മുതല്‍ അദാനി പ്ലാന്റില്‍ നിന്ന് വൈദ്യുതി എത്താതായതോടെ ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം രൂക്ഷമാണ്.
രാജ്യത്ത് 1600 മെഗാവാട്ടിലധികം വൈദ്യുതിയുടെ ദൗര്‍ലഭ്യം നേരിടുന്നുണ്ട്. അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് 1496 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുണ്ടെങ്കിലും സിംഗിള്‍ യൂണിറ്റ് വഴി 700 മെഗാവാട്ട് വൈദ്യുതി മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നാണ് വിവരം.
ഒക്ടോബര്‍ 30 നകം കുടിശിക തീര്‍ക്കണമെന്ന് ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡിന് അദാനി കമ്ബനി കത്തയച്ചിരുന്നെങ്കിലും ഇതില്‍ യാതൊരു നടപടിയും ഉണ്ടായില്ല. വ്യാഴാഴ്ച വരെ ബംഗ്ലാദേശ് സമയം ചോദിച്ചിരുന്നു. എന്നാല്‍ പണം ശരിയാവാത്ത സ്ഥിതിയാണുളളത്. 1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് ആദാനി നല്‍കികൊണ്ടിരുന്നത്.
മുന്‍ കുടിശ്ശികയുടെ ഒരു ഭാഗം തങ്ങള്‍ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലൈ മുതല്‍ കമ്ബനി മുന്‍ മാസങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തുക ഈടാക്കുന്നുണ്ടെന്ന് പിഡിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിഡിബി പ്രതിവാരം 18 മില്യണ്‍ യുഎസ് ഡോളറാണ് നല്‍കുന്നതെന്നും എന്നാല്‍2 2 മില്യണ്‍ ഡോളറാണ് ഇപ്പോള്‍ ഈടാക്കുന്നതെന്നും അതുകൊണ്ടാണ് കുടിശ്ശിക വര്‍ധിച്ചതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്