ലക്നൗ: ഉത്തർപ്രദേശിലെ ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ പുണ്യതീർത്ഥമെന്ന് തെറ്റിദ്ധരിച്ച് തീർത്ഥാടകർ കുടിയ്ക്കുന്നത് എസിയില്‍ നിന്ന് വരുന്ന വെള്ളം.
സോഷ്യല്‍മീഡിയയില്‍ ഈ ദൃശ്യങ്ങൾ വൈറലാകുകയാണ്. ഉത്തര്‍പ്രദേശിലെ മഥുര വൃന്ദാവനത്തിലെ പ്രശസ്തമായ ബാങ്കെ ബിഹാരി മന്ദിര്‍ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം കുടിക്കുന്ന പ്രക്ഷേകരുടെ വീഡിയോയാണ് പ്രചരിക്കുന്നത്.
ക്ഷേത്രത്തിലെ ആന ശില്‍പത്തിന്റെ വായില്‍ നിന്ന് ഇറങ്ങുന്ന വെള്ളം കുടിക്കാന്‍ ഭക്തര്‍ ക്യൂവില്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. അത് ‘ചരണ്‍ അമൃത്’ അല്ലെങ്കില്‍ ശ്രീകൃഷ്ണന്റെ പാദങ്ങളില്‍ നിന്നുള്ള പുണ്യജലമാണെന്നാണ് വിശ്വസം.
ദിവസേന 15,000 വരെ ആളുകള്‍ ദർശനം നടത്തുന്ന ക്ഷേത്രമാണിത്. ഇങ്ങനെ വരുന്നവരില്‍ ഏറിയ പങ്കും ഈ വെള്ളം കുടിയ്ക്കുന്നുണ്ട്. ക്ഷേത്രത്തിൻ്റെ മതിലിലുള്ള ആനയുടെ തല പോലുള്ള രൂപത്തിൻ്റെ വായയില്‍ നിന്നാണ് വെള്ളം വരുന്നത്. ഇത് ചരണ്‍ അമൃത് അഥവാ കൃഷ്ണൻ്റെ കാലില്‍ നിന്നുള്ള പുണ്യജലം എന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ കുടിയ്ക്കുന്നത്.
ഏറെനേരം ക്യൂനിന്നാണ് തീർത്ഥാടകർ ഈ വെള്ളം കുടിയ്ക്കുന്നത്. ആനയുടെ തുമ്പിക്കൈയിലൂടെ തുടരെ ഒഴുകിവരുന്ന വെള്ളം ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ ഉപയോഗിച്ചാണ് ആളുകള്‍ കുടിയ്ക്കുന്നത്. ചിലർ ഈ വെള്ളം കുടിയ്ക്കുന്നുണ്ട്. മറ്റ് ചിലരാവട്ടെ, ഇതിനടിയില്‍ ചെന്ന് നിന്ന് തല നനയ്ക്കുന്നു. കുറച്ചുപേർ വെള്ളം തൊട്ട് തലയില്‍ വെക്കുന്നു. ഇവരെല്ലാവരും വിചാരിക്കുന്നത് ഇത് കൃഷ്ണ ഭഗവാൻ്റെ ആശിർവാദമാണെന്നും ഈ വെള്ളം പുണ്യതീർത്ഥം ആണെന്നുമാണ്.
എന്നാല്‍, ഇത് വിഡിയോയില്‍ ചിത്രീകരിച്ച യൂട്യൂബർ പറയുന്നത് ഈ വെള്ളം എസിയില്‍ നിന്ന് വീഴുന്നതാണെന്നാണ്. ആളുകള്‍ കരുതുന്നത് പോലെ ചരണ്‍ അമൃത് അല്ല. എസിയില്‍ നിന്ന് വീഴുന്ന വെള്ളമാണെന്ന് ഇയാള്‍ വിഡിയോയില്‍ പറയുന്നു. ഈ വെള്ളം കുടിയ്ക്കാനെടുക്കുന്ന ഭക്തയോടും ഇയാള്‍ ഇക്കാര്യം പറയുന്നുണ്ട്. എന്നാല്‍, ഇവർ ചിരിച്ചുകൊണ്ട് നടന്നുപോവുകയാണ്. ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിഡിയോ പ്രചരിച്ചതോടെ ക്ഷേത്രഭാരവാഹികള്‍ക്കെതിരെ വിമർശനം ശക്തമാണ്.
Serious education is needed 100%
People are drinking AC water, thinking it is 'Charanamrit' from the feet of God !! pic.twitter.com/bYJTwbvnNK— ZORO (@BroominsKaBaap) November 3, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്