അനുയോജ്യമായ വധുവിനെ കണ്ടെത്തി നല്‍കിയില്ല; മാട്രിമോണിയല്‍ സൈറ്റിന് പിഴ ചുമത്തി കോടതി 

NOVEMBER 4, 2024, 2:22 PM

ബെംഗളൂരു: ഉയര്‍ന്ന ഫീസ് ഈടാക്കിയിട്ടും അനുയോജ്യമായ വധുവിനെ കണ്ടെത്തി നല്‍കാതിരുന്നതോടെ മാട്രിമോണിയല്‍ സൈറ്റിന് കോടതി പിഴ ചുമത്തിയതായി റിപ്പോർട്ട്. ബെംഗളൂരു സ്വദേശി വിജയകുമാര്‍ കെ എസ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉപഭോകൃത കോടതിയാണ് പിഴ ചുമത്തിയത്.

വിജയകുമാര്‍ തന്‌റെ മകനായ ബാലാജിക്ക് വേണ്ടിയാണ് ദില്‍മില്‍ എന്ന മാട്രിമോണിയല്‍ സൈറ്റില്‍ പ്രൊഫൈല്‍ ആരംഭിച്ചത്. വധുവിനെ കണ്ടെത്താന്‍ 30,000 രൂപയായിരുന്നു കമ്പനി ഫീസായി വാങ്ങിയത്.

അതേസമയം 45 ദിവസത്തിനുള്ളില്‍ യോജിച്ച വധുവിനെ കണ്ടെത്താനാകുമെന്നായിരുന്നു സൈറ്റിന്റെ ഉറപ്പ്. എന്നാല്‍ വാക്കാല്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ സ്ഥാപനത്തിന് സാധിച്ചില്ല. ഇതോടെ മുടക്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വിജയകുമാര്‍ മാട്രിമോണിയെ സമീപിച്ചിരുന്നു. പണം തിരിച്ചുനല്‍കില്ലെന്ന് പറഞ്ഞ അധികൃതര്‍ വിജയകുമാറിനേ് നേരെ അസഭ്യ വാക്കുകളും ഉപയോഗിച്ചു. 

vachakam
vachakam
vachakam

ഇതോടെ ആണ് ഏപ്രില്‍ 9ന് വിജയകുമാര്‍ സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ദില്‍മില്‍ പ്രതികരിച്ചില്ല. ഇതോടെയാണ് പരാതിക്കാരന്‍ ഉപഭോകൃത കോടതിയെ സമീപിക്കുന്നത്. 

പരാതി പരിശോധിച്ച കോടതി വാഗ്ദാനം ചെയ്തത് പോലെ സ്ഥാപനം പരാതിക്കാരന് ഒരു പ്രൊഫൈല്‍ പോലും കാണിച്ചുകൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. ഫീസായി വാങ്ങിയ 30,000 രൂപയ്ക്ക് പുറമെ സേവനം നല്‍കാത്തതിന് 20,000 രൂപ, മാനസിക ബുദ്ധിമുട്ടിന് 5000 രൂപ എന്നിവയും കോടതി ചെലവായി 5000 രൂപയും നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam