ബോളിവുഡ് താരം സൽമാൻ ഖാൻ്റെ വീടിന് നേരെയുണ്ടായ വെടിവെയ്പിലെ പ്രതി അൻമോൽ ബിഷ്‌ണോയിയെ യുഎസിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് ആരംഭിച്ചു.
കുപ്രസിദ്ധ ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് അൻമോൾ. വിവിധ ഗുണ്ടാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ അൻമോൾ ഇപ്പോൾ അമേരിക്കയിലാണെന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരമുള്ള കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് അന്‍മോളിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ഭീകരവാദ-പ്രതിരോധ ഏജന്‍സിയും കേന്ദ്ര അന്വേഷണ ഏജന്‍സിയും കഴിഞ്ഞ മാസം അന്‍മോളിനെ ‘മോസ്റ്റ്-വാണ്ടഡ്’ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇയാളെ പിടികൂടുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
സൽമാൻ ഖാന്റെ വസതി ആക്രമിച്ച കേസിലെ പ്രതികളുമായി അൻമോൾ നിരന്തര സമ്പർക്കം പുലർത്തിയിരുന്നു കൂടാതെ ആക്രമണത്തിന്റെ ഉത്തരവാദിത്തവും അൻമോൾ ഏറ്റെടുത്തിരുന്നു.
ലോറന്‍സ് ബിഷ്‌ണോയ് അറസ്റ്റിലായ സാഹചര്യത്തില്‍ സംഘത്തിന്റെ തലവനായി പ്രവർത്തിച്ചു കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് അൻമോൾ ബിഷ്‌ണോയ് ആണെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്