ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഖന്‍യാറില്‍ നടന്ന ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. പാകിസ്ഥാനിലെ ഏറ്റവും മുതിര്‍ന്ന ലഷ്‌കര്‍ കമാന്‍ഡറായ ഉസ്മാന്‍ ആണ് കൊല്ലപ്പെട്ടത്.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചില്‍ സംഘത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ തിരച്ചില്‍ ഏറ്റുമുട്ടലായി മാറി. ഭീകരര്‍ ഒരു വീട്ടിലായിരുന്നു തമ്പടിച്ചിരുന്നത്.
ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ ആര്‍മിയുടെ 92 ബേസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. നാലുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
കശ്മീര്‍ താഴ്വരയില്‍ വളരെക്കാലമായി സജീവമായിരുന്ന ഉസ്മാന്‍ നിരവധി ആക്രമണങ്ങളില്‍ പങ്കാളിയായിരുന്നു. ഇയാളുടെ കൊലപാതകം ജമ്മു കശ്മീരിലെ ലഷ്‌കര്‍ ഇ തോയ്ബക്ക് കനത്ത തിരിച്ചടിയാണ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ടിആര്‍എഫ് കമാന്‍ഡര്‍ സജാദ് ഗുലിന്റെ വലംകൈ കൂടിയായിരുന്നു ഉസ്മാന്‍.
2023 ഒക്ടോബറില്‍ ശ്രീനഗറിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇന്‍സ്പെക്ടര്‍ മസ്റൂര്‍ വാനിയെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ ഉസ്മാന് പങ്കുണ്ട്.
മറ്റൊരു ഓപ്പറേഷനില്‍, ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഷാംഗസ്-ലാര്‍നൂ മേഖലയിലെ ഹല്‍ക്കന്‍ ഗലിക്ക് സമീപം രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്