ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് വിരണ്ട് ഓടുന്നതിനിടെ വാഹനമിടിച്ച് തമിഴ് ചിത്രമായ പരിയേറും പെരുമാള്‍ എന്ന ചിത്രത്തില്‍ കറുപ്പി എന്ന കഥാപാത്രമായി എത്തിയ നായയ്ക്ക് ദാരുണാന്ത്യം. തമിഴ് മാധ്യമങ്ങള്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച വിജയമുത്തുവിന്റെ വളര്‍ത്തുനായയായിരുന്നു ഇത്. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന് മാരി സെല്‍വരാജിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു 2018 ല്‍ പുറത്തെത്തിയ പരിയേറും പെരുമാള്‍.
ജാതിരാഷ്ട്രീയം മൂര്‍ച്ചയോടെ പറഞ്ഞ ചിത്രത്തില്‍ കറുപ്പി എന്ന, നായയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. ചിത്രത്തില്‍ കതിര് അവതരിപ്പിച്ച പരിയന് എന്ന നായക കഥാപാത്രത്തിന്റെ വളര്‍ത്തുനായയായിരുന്നു കറുപ്പി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്