കമ്മിൻസിന്റെ മികവിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഓസ്‌ട്രേലിയ

NOVEMBER 5, 2024, 2:26 PM

പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാൻ 203 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് പാകിസ്ഥാനെ തകർത്തത്. 44 റൺസ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. നസീം ഷാ (40) നിർണായക സംഭാവന നൽകി.

മറുപടി ബാറ്റിംഗിൽ ഓസ്‌ട്രേലിയ 33.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജോഷ് ഇൻഗ്ലിസ് (49), സ്റ്റീവൻ സ്മിത്ത് (44) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്ടൻ പാറ്റ് കമ്മിൻസിന്റെ (പുറത്താവാതെ 32) പ്രകടനം വിജയത്തിൽ നിർണായകമായി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ പാകിസ്ഥാൻ മുന്നിലെത്തി.

തകർച്ചയോടെയായിരുന്നു ഓസ്‌ട്രേലിയയുടെ തുടക്കം. സ്‌കോർബോർഡിൽ 28 റൺസ് മാത്രമുള്ളപ്പോൾ മാത്യു ഷോർട്ട് (1), ജേക് ഫ്രേസർമക്ഗുർക് (16) എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് നഷ്ടമായി. പിന്നീട് ഇൻഗ്ലിസ് സ്മിത്ത് സഖ്യം 85 റൺസ് കൂട്ടിചേർത്തു. 17-ാം ഓവറിൽ സ്മിത്തിനെ പുറത്താക്കി ഹാരിസാണ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകുന്നത്.
19-ാം ഓവറിൽ ഇൻഗ്ലിസിനെ ഷഹീൻ അഫ്രീദിയും മടക്കിയതോടെ ആതിഥേയർ പ്രതിരോധത്തിലായി. മർനസ് ലബുഷെയ്ൻ (16), ആരോൺ ഹാർഡി (10), ഗ്ലെൻ മാക്‌സ്‌വെൽ (0) എന്നിവർക്ക് തിളങ്ങാൻ സാധിച്ചതുമില്ല. ഇതോടെ ഏഴിന് 155 എന്ന നിലയിലായി ഓസീസ്. പിന്നീട് സീൻ അബോട്ട് (13) -കമ്മിൻസ് സഖ്യം 30 റൺസ് കൂട്ടിചേർത്തു. ഇരുവരും വിജയിപ്പിക്കുമെന്ന് തോന്നിക്കെ അബോട്ടിനെ റണ്ണൗട്ടാക്കി പാകിസ്ഥാൻ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി.

vachakam
vachakam
vachakam

എങ്കിലും മിച്ചൽ സ്റ്റാർക്കിനെ കൂട്ടുപിടിച്ച് കമ്മിൻസ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. ഹാരിസ് റൗഫ് പാകിസ്ഥാന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദിക്ക് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, പാകിസ്ഥാന്റെ തുടക്കം മോശമായിരുന്നു. 24 റൺസിനിടെ അവർക്ക് അബ്ദുള്ള ഷെഫീഖ് (12), സെയിം അയൂബ് (1) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് ബാബർ അസം (37) -റിസ്വാൻ സഖ്യം 39 റൺസ് കൂട്ടിചേർത്തു. എന്നാൽ ബാബറിനെ പുറത്താക്കി ആഡം സാംപ പാകിസ്ഥാന് ബ്രേക്ക് ത്രൂ നൽകി.

തുടർന്നെത്തിയ കമ്രാൻ ഗുലാമിന് (5) പിടിച്ചുനിൽക്കാനായില്ല. അഗ സൽമാനും (12) പെട്ടന്ന് പുറത്തായി. ഇതിനിടെ റിസ്വാനും മടങ്ങി. ഇതോടെ ഏഴിന് 148 എന്ന നിലയിലായി പാകിസ്ഥാൻ. പിന്നീട് ഇർഫാൻ ഖാൻ (22), ഷഹീൻ അഫ്രീദി (24), നസീം ഷാ (40) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോർ

200 കടത്തിയത്. ഹാരിസ് റൗഫാണ് (0) പുറത്തായ മറ്റൊരു താരം. മുഹമ്മദ് ഹസ്‌നൈൻ (20) പുറത്താവാതെ നിന്നു. സ്റ്റാർക്കിന് പുറമെ കമ്മിൻസ്, സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam