വാഷിംഗ്‌ടൺ: യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡൻ്റുമായ ഡൊണാൾഡ് ട്രംപും അവസാന റൗണ്ട് വോട്ടുകൾ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.
അതിനിടെ, കമലാ ഹാരിസിൻ്റെ പ്രചാരണം അമേരിക്കയിൽ ചൂടേറിയിരിക്കുകയാണ്. യെസ് ഷീ ക്യാൻ എന്ന പേരിൽ പുറത്തിറങ്ങിയ ഗാനവും പ്രചാരണവും ശ്രദ്ധ നേടുകയാണ്.
സ്ത്രീകളുടെ വോട്ട് ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിന് വൻ പ്രചരണം ലഭിക്കുന്നത്. ബ്ലാക്ക് ഐഡ് പീസ് ഗായകൻ Will.i.am ആണ് കമലയെ പിന്തുണച്ച് യെസ് ഷീ കാൻ എന്ന പേരിൽ ഗാനവും സംഗീത വീഡിയോയും പുറത്തിറക്കിയത്.
2008ൽ ബരാക് ഒബാമയുടെ പ്രചാരണ സമയത്ത് ‘യെസ് വി കാൻ’ എന്ന ഗാനം ജനപ്രിയമായി മാറിയിരുന്നു. ഫിലാഡൽഫിയയിലെ പെൻസിൽവാനിയയിൽ നടന്ന റാലിയിൽ ‘യെസ് ഷീ കാൻ’ ടീ ഷർട്ട് ധരിച്ചാണ് ഓപ്ര വിൻഫ്രി പങ്കെടുത്തത്.
ഓപ്ര വിൻഫ്രെയെ കൂടാതെ കാറ്റി പെറി, വിൽ.ഐ.എം, ലേഡി ഗാഗ, ജോൺ ബോൺ ജോവി, ക്രിസ്റ്റീന അഗ്വിലേര എന്നിവരും കമല ഹാരസിന് പിന്തുണയുമായെത്തി. കഴിഞ്ഞദിവസം നടന്ന കമലയുടെ മൾട്ടി-സിറ്റി റാലിയിൽ ലേഡി ഗാഗ പങ്കെടുത്തിരുന്നു.
നികുതിയിളവ്, ആരോഗ്യ പരിപാലനച്ചെലവ് കുറയ്ക്കൽ, പണപ്പെരുപ്പം തടയൽ തുടങ്ങിയ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നടപടികൾ കമലാ ഹാരിസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ തലമുറയുടെ നേതൃത്വത്തിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കമല വെറുപ്പിൻ്റെയും ഭിന്നിപ്പിൻ്റെയും രാഷ്ട്രീയം തള്ളിക്കളയണമെന്നും ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്