മുംബൈ: 18 മാസത്തിനകം തന്‍റെ രാജ്യസഭാ കാലാവധി അവസാനിക്കാനിരിക്കെ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് സൂചന നൽകി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി നേതാവ് ശരദ് പവാർ.
ശരദ് പവാറിനിപ്പോള്‍ 83 വയസ്സാണ്. 1999ല്‍ ആണ് അദ്ദേഹം എൻ.സി.പി സ്ഥാപിച്ചത്. നവംബർ 20ന് നടക്കുന്ന മഹരാഷ്ട്ര തെരഞ്ഞെടുപ്പിലെ 'പവാർ വേഴ്സസ് പവാർ' മത്സരത്തിന് തയാറെടുക്കുന്ന എൻ.സി.പി നേതാവ് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ തന്‍റെ കുടുംബ കോട്ടയായ ബാരാമതിയില്‍ സംസാരിക്കവെയാണ് അദ്ദേഹം വിരമിക്കല്‍ സൂചന നല്‍കിയത്.
'ഞാൻ ഇനി അധികാരത്തിനില്ല... രാജ്യസഭയിലെ എന്‍റെ കാലാവധിക്ക് ഒന്നര വർഷമാണ് ബാക്കിയുള്ളത്. ഭാവിയില്‍ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല. എനിക്ക് എവിടെയെങ്കിലും വെച്ച് നിർത്തേണ്ടി വരും..' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്