വികാരങ്ങള്‍ക്ക് അടിമപ്പെട്ട് ജീവനൊടുക്കിയാല്‍ പ്രേരണാകുറ്റം നിലനില്‍ക്കില്ല; ഹൈക്കോടതി

NOVEMBER 5, 2024, 7:41 PM

കണ്ണൂർ:  സിപിഎം പ്രവർത്തകൻ ഉള്‍പ്പെടെ രണ്ടുപേർ പ്രതികളായ പയ്യന്നൂർ സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആത്മഹത്യാ പ്രേരണ കേസ് ഹൈക്കോടതി റദ്ദാക്കി.

കരാറുകാരനായ പാടിച്ചാലിലെ കരയിലായി ബിജു എം.ജോസഫ് (44) തൂങ്ങി മരിച്ച സംഭവത്തെ തുടർന്നുണ്ടായ കേസിലാണ് ഹൈക്കോടതിയുടെ വിധി.

സിപിഎം പ്രവർത്തകനായ കണ്ണൂർ തെക്കീ ബസാറിലെ പോത്തിക്ക രൂപേഷ് (39), കുറ്റ്യാട്ടൂർ കോരമ്ബത്ത് സുജേഷ് (39) എന്നിവർ പ്രതികളായ 306 വകുപ്പ് പ്രകാരമുള്ള കേസാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ റദ്ദ് ചെയ്തത്.

vachakam
vachakam
vachakam

വികാരങ്ങള്‍ക്ക് അടിമപ്പെട്ട് ഒരാള്‍ ജീവനൊടുക്കിയാല്‍ പ്രേരണാകുറ്റം നിലനില്‍ക്കില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.പ്രമുഖ അഭിഭാഷകരായ വി.ആർ. നാസർ, പി.എം. അച്യുത്, സോണിയ ഫിലിപ്പ് എന്നിവരാണ് പ്രതികള്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

2012 ഏപ്രില്‍ 17-നാണ് ബിജു എം. ജോസഫ് പയ്യന്നൂരിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കിയത്. ബിസിനസ് പങ്കാളികളായ പ്രതികളുടെ നിരന്തരമുള്ള ഭീഷണിയെ തുടർന്നാണ് ബിജു ജീവനൊടുക്കിയതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

ആദ്യം അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് രൂപേഷിനെയും സുജേഷിനേയും പ്രതി ചേർക്കുകയായിരുന്നു. ഇരുവർക്കും അന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം നല്‍കിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam