കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ താമസക്കാരുടെ അവകാശം അംഗീകരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.കെ സക്കീർ.
ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വഖഫ് ബോർഡ് യോഗത്തിൽ മുനമ്പം വിഷയം ചർച്ച ചെയ്യില്ല. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം പറഞ്ഞു.
ആധാരങ്ങൾ സൃഷ്ടിച്ച് നിയമവിരുദ്ധമായി കൈയേറുന്ന രീതിയുണ്ട്. 12 പേർക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്. അവർക്ക് രേഖകൾ ഹാജരാക്കാം.
ഇത് വഖഫ് ബോർഡ് പരിശോധിക്കും. ആർക്കും രേഖകൾ നൽകാം. വിഷയവുമായി ബന്ധപ്പെട്ട് നവംബർ 16ന് സർക്കാർ യോഗം ചേരുന്നുണ്ട്. അതിൽ രേഖകൾ നൽകും. സർക്കാർ എന്ത് തീരുമാനം എടുത്താലും അത് അംഗീകരിക്കുമെന്നും എം.കെ സക്കീർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്