വിവരങ്ങളിൽ കൃത്യതയില്ല, പക്ഷപാതിത്വം; വിക്കിപീഡിയയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ്

NOVEMBER 5, 2024, 4:00 PM

ഡൽഹി: വിക്കിപീഡിയയ്ക്ക് കേന്ദ്രസർക്കാർ നോട്ടീസ്. പക്ഷപാതപരവും തെറ്റായ വിവരങ്ങളും  നൽകുന്നുവെന്നുമുള്ള പരാതിയിലാണ് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. 

വിക്കീപിഡിയയെ പബ്ലീഷറായി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാറിന് ലഭിച്ച പരാതകളിൽ പറയുന്നു. പരാതികൾ വർധിച്ചതോടെയാണ് കേന്ദ്ര സർക്കാർ നടപടി.

ഡൽഹി ഹൈക്കോടതിയിൽ വിക്കിപീഡിയക്കെതിരെയുള്ള നിയമപോരാട്ടത്തിനിടെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിക്കിപീഡിയയിൽ തങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വാർത്താ ഏജൻസിയായ എഎൻഐ ഹർജി നൽകിയിരുന്നു. 

vachakam
vachakam
vachakam

എഎൻഐയുടെ എൻട്രിയിൽ എഡിറ്റുകൾ നടത്തിയ ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേന്ദ്ര സർക്കാരിന്റെ പ്രോപ​ഗണ്ട ടൂൾ എന്നാണ് എഎൻഐയെ വിക്കിപീഡിയയിൽ പറയുന്നത്. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് അവകാശപ്പെടുന്നത് വിഷമകരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam